തെരുവില്‍ ഫുട്‌ബോള്‍ കളിക്കുന്ന കന്യാസ്ത്രീയുടെ വീഡിയോ വൈറലാകുന്നു

തെരുവില്‍ ഫുട്‌ബോള്‍ കളിക്കുന്ന കന്യാസ്ത്രീയുടെ വീഡിയോ വൈറലാകുന്നു

ഡബ്ലിന്‍: കന്യാസ്ത്രീമാരെക്കുറിച്ച് നമ്മുക്ക് ചില പൊതുധാരണകളൊക്കെയുണ്ട്. പ്രാര്‍ത്ഥനയും പരിത്യാഗപ്രവൃത്തികളുമായി കോണ്‍വെന്റിന്റെ മതില്‍ക്കെട്ടിനുള്ളില്‍ ജീവിക്കുന്നവര്‍ എന്നാണ് അതില്‍ പ്രധാനമായുള്ളത്. മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിനൊക്കെ ചില അവസ്ഥാന്തരങ്ങളൊക്കെയുണ്ടായിട്ടുണ്ട്.

എങ്കിലും ആ ധാരണകളെയെല്ലാം ചുവടോടെ പിഴുതെറിയുന്ന ഒരു കന്യാസ്ത്രീയാണ് ഈ ചിത്രത്തിലുള്ളത്. തെരുവില്‍ പോലീസുകാരനൊപ്പം ഫുട്‌ബോള്‍ കളിക്കുന്ന കന്യാസ്ത്രീയാണ് ഇത്. അയര്‍ലണ്ടില്‍ നിന്നുള്ളതാണ് ഈ ചിത്രം.

വളരെ പ്രഫഷനല്‍ രീതിയിലാണ് കന്യാസ്ത്രീയുടെ ഫുട്‌ബോള്‍ കളി. ഫുട്‌ബോള്‍ കളിക്കാനുള്ള തന്റെ വൈദഗ്ധ്യം വ്യക്തമാക്കുകയാണ് സിസ്റ്റര്‍ ഇതിലൂടെ. ഐറീഷ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മില്യന്‍ കണക്കിന് ആളുകളാണ് ഇതിനകം വീഡിയോ കണ്ടിരിക്കുന്നത്. എല്ലാവരും ഒന്നുപോലെ സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. സിസ്റ്ററുടെ ഫുട്‌ബോള്‍ കളി ഒന്നാന്തരം തന്നെ.

You must be logged in to post a comment Login