ക്രിസ്മസിന് അമേരിക്കയിലെ വിവിധ ദേവാലയങ്ങള്‍ക്ക് ഐഎസ് ഭീഷണി

ക്രിസ്മസിന് അമേരിക്കയിലെ വിവിധ ദേവാലയങ്ങള്‍ക്ക് ഐഎസ് ഭീഷണി

വാഷിംങ്ടണ്‍: ലോകം തിരുപ്പിറവിയുടെ സന്തോഷങ്ങളില്‍ മുഴുകുന്ന ക്രിസ്മസ് ദിനത്തില്‍ അമേരിക്കയിലെ വിവിധ ക്രൈസ്തവദേവാലയങ്ങള്‍ക്ക് ഐഎസ് ഭീഷണി. വാഷിംങ്ടണ്‍, ന്യൂയോര്‍ക്ക് എന്നിവിടയങ്ങളിലെ ദേവാലയങ്ങള്‍ക്കാണ് ഐഎസ് ഭീഷണി. ക്രിസ്മസിന് നമുക്ക് ന്യൂയോര്‍ക്കില്‍ ഉടന്‍ കാണാം എന്ന രീതിയിലുള്ള ഐഎസ് പോസ്റ്ററുകളാണ് ഈ ഭീഷണിയിലേക്ക് വിരല്‍ ചൂണ്ടുന്നത്.

വത്തിക്കാന് നേരെയും ഐഎസ് ക്രിസ്മസ് നാളില്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ക്രിസ്മസ് ബ്ലഡ് എന്നാണ് ആ പോസ്റ്ററിന് തലവാചകം.

You must be logged in to post a comment Login