ഏശയ്യ പ്രവാചകന്റെ ജീവിതത്തിനും തെളിവ്

ഏശയ്യ പ്രവാചകന്റെ ജീവിതത്തിനും തെളിവ്

ബൈബിള്‍ പരാമര്‍ശിതമായ കാര്യങ്ങള്‍്ക്ക് ചരിത്രത്തിന്റെ കൈയൊപ്പും ഉണ്ടെന്ന് സത്യം തെളിയിക്കുന്ന പുതിയൊരു കണ്ടെത്തല്‍ കൂടി.

ബി.സി എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന ഏശയ്യ പ്രവാചകന്റെ ജീവിതത്തെക്കുറിച്ചാണ് ചരിത്രപരമായ തെളിവുകള്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ജറുസലേമില്‍ നിന്ന് കണ്ടെത്തിയ കളിമണ്ണിലുള്ള അടയാളം ഏശയ്യാ പ്രവാചകന്റെ ഒപ്പാണെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം. ജറുസലേം ഹീബ്രു യൂണിവേഴ്‌സിറ്റിയിലെ എയ്‌ലാറ്റ് മാസറും സംഘവുമാണ് പഠനം നടത്തിയത്്.

കളിമണ്‍ ഫലകം ഏശയ്യായുടേതാണെന്ന് തെളിയിക്കപ്പെട്ടാല്‍ അത് പ്രവാചകനുമായി ബന്ധപ്പെട്ട ആദ്യത്തെ തെളിവായിരിക്കും. കാരണം ബൈബിളിലില്ലാതെ പ്രവാചകനെ സംബന്ധിച്ച് മറ്റൊരിടത്തും ഒരു സൂചനകളുമില്ല.

 

You must be logged in to post a comment Login