ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കും ഐഎസ്‌ഐഎസിന്റെ ഭീഷണി

ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കും ഐഎസ്‌ഐഎസിന്റെ ഭീഷണി

കെയ്‌റോ: ലോകമെങ്ങുമുള്ള തങ്ങളുടെ അനുയായികളോട് ഐഎസിന്റെ ആഹ്വാനം. പുതുവര്‍ഷാഘോഷങ്ങള്‍ നടക്കുന്ന വേളയില്‍ പൊതുസ്ഥലങ്ങള്‍, പള്ളികളില്‍ എന്നിവിടങ്ങളിലെല്ലാം ആക്രമണം നടത്തുക.

ഇന്റലിജന്‍സ് ഗ്രൂപ്പാണ് ഭീകരവാദികളുടെ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ മോനിട്ടര്‍ ചെയ്ത് ഈ വിവരം പുറത്തുവിട്ടത്. നൈറ്റ് ക്ലബുകള്‍, ദേവാലയങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളാണ് ലക്ഷ്യം വയ്ക്കുന്നതെന്നാണ് സൂചന. ക്രിസ്മസും ന്യൂഇയര്‍ ആഘോഷങ്ങളും അവിശ്വാസികളുടേതാണെന്നാണ് ഐഎസിന്റെ പ്രഖ്യാപനം.

അതുകൊണ്ടുതന്നെ അവ ആഘോഷിക്കുന്നവരെ ഇല്ലായ്മ ചെയ്യുക എന്നതാണ് ഇവരുടെ അജന്‍ഡ. ക്രിസ്മസിലും പുതുവര്‍ഷത്തിലും ആക്രമണം നടത്തുമെന്ന നിരവധി പോസ്റ്ററുകള്‍ ഡിസംബറില്‍ ഐഎസ് പുറത്തുവിട്ടിരുന്നു.

You must be logged in to post a comment Login