കത്തോലിക്കാസഭയെ തകര്‍ക്കാനും പാപ്പയെ ആക്രമിക്കാനുമായി ഐഎസ് റോമിലേക്ക്..? പുതിയ വീഡിയോ പുറത്ത്

കത്തോലിക്കാസഭയെ തകര്‍ക്കാനും പാപ്പയെ ആക്രമിക്കാനുമായി ഐഎസ് റോമിലേക്ക്..? പുതിയ വീഡിയോ പുറത്ത്

മാരാവി: ഫിലിപ്പൈന്‍സിലെ ഐഎസ് പോരാളികള്‍ കത്തോലിക്കാ സഭയെ തകര്‍ക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് നേരെ ആക്രമണം നടത്താനും ലക്ഷ്യമിടുന്നതായുള്ള രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്ത്.

കാഫിറുകളേ നിങ്ങള്‍ ഓര്‍ക്കുക, ഞങ്ങള്‍ റോമിലേക്ക് വരും. വീഡിയോയിലെ ഭീഷണി ഇങ്ങനെയാണ്. ഫിലിപ്പൈന്‍സിലെ മാറാവിയില്‍ വച്ച് ഷൂട്ട് ചെയ്തതാണ് വീഡിയോ എന്നാണ് കരുതപ്പെടുന്നത്.

പോപ്പ് എമിരത്തൂസ് ബെനഡിക് പതിനാറാമന്‍, ഫ്രാന്‍സിസ് മാര്‍പാപ്പ എന്നിവരുടെ ചിത്രങ്ങള്‍ ഭീകരര്‍ വലിച്ചുകീറുന്ന രംഗങ്ങളും വീഡിയോയിലുണ്ട്. മാരാവിയില്‍ ഐഎസ് കത്തോലിക്കാ ദേവാലയത്തിലെ ക്രൂശിതരൂപവും മാതാവിന്റെ രൂപവും ഉള്‍പ്പടെയുള്ള വിശുദ്ധ രൂപങ്ങള്‍ തകര്‍ക്കുകയും ദേവാലയത്തിന് തീയിടുന്നതുമായ ദൃശ്യങ്ങലും ഈ വീഡിയോയിലുണ്ട്.

എന്നാല്‍ ഏതുതരത്തിലുള്ള ആക്രമണങ്ങളെയും നേരിടാന്‍ സന്നദ്ധമാണ് വത്തിക്കാന്‍ എന്നാണ് സ്വിസ് ഗാര്‍ഡിന്റെ ചുമതലയുള്ള ക്രിസ്റ്റോഫ് ഗ്രഫ് പറയുന്നത്.

You must be logged in to post a comment Login