ഐഎസിനെ തുരത്തിയിട്ടും ക്രൈസ്തവര്‍ക്ക് മൊസൂളിലേക്ക് തിരികെ വരാന്‍കഴിയുന്നില്ല.കാരണമറിയാമോ?

ഐഎസിനെ തുരത്തിയിട്ടും ക്രൈസ്തവര്‍ക്ക് മൊസൂളിലേക്ക് തിരികെ വരാന്‍കഴിയുന്നില്ല.കാരണമറിയാമോ?

മൊസൂള്‍: ഐഎസിനെ കീഴടക്കിയിട്ടും നാമമാത്രമായ ക്രൈസ്തവര്‍ക്കേ മൊസൂളിലേക്ക് മടങ്ങിവരാന്‍ കഴിഞ്ഞിട്ടുള്ളൂ. സിറിയക് ഓര്‍ത്തഡോക്‌സ് ആര്‍ച്ച്ബിഷപ് മാര്‍ നിക്കോദമൂസ് ദാവൂദ് ഷറാഫ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുപതോളം കുടുംബങ്ങള്‍ മാത്രമേ തിരികെവന്നിട്ടുള്ളൂ എന്നാണ് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.

മുസ്ലീം തീവ്രവാദികളാണ് ഇപ്പോള്‍ ക്രൈസ്തവര്‍ക്ക് ഭീഷണിയായി മാറിയിരിക്കുന്നതെന്നും അദ്ദേഹംവ്യക്തമാക്കി. പല തരത്തിലുള്ള ഭീഷണികള്‍ക്കും ആക്രമണങ്ങള്‍ക്കും ക്രൈസ്തവര്‍ ഇവിടെ ഇരകളാകുന്നു. മൊസൂളിലെ സഭയുടെ കീഴില്‍ അഞ്ച് ഷോപ്പുകള്‍ നേരത്തെ ഇവിടെയുണ്ടായിരുന്നു. എന്നാല്‍ മുസ്ലീമായ കസ്റ്റംസ്ഓഫീസര്‍ അത് തന്റെവ്യക്തിപരമായ ആവശ്യത്തിന് വേണ്ടി പിടിച്ചെടുത്തു. പല ചര്‍ച്ചകള്‍ നടത്തിയിട്ടും അത് തിരികെ തരാന്‍ അയാള്‍ കൂട്ടാക്കിയില്ല. തിരികെ വന്നതുകൊണ്ട് പലരും സുരക്ഷിതരാണെന്ന് കരുതാനും കഴിയില്ല.

ഷിറ്റെ മുസ്ലീമുകളാണ് ഇപ്പോള്‍ ക്രൈസ്തവര്‍ക്ക് ഭീഷണിയായി മാറിയിരിക്കുന്നത് തങ്ങള്‍ അവരുടെ ശത്രുക്കളാണെന്ന് അവര്‍ പ്രഖ്യാപിക്കുന്നത്. ക്രൈസ്തവര്‍ക്ക് ഭാവിയെക്കുറിച്ചോര്‍ത്തുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login