ഐഎസിന്റെ ലൈംഗിക അടിമകള്‍ വീടുകളിലേക്ക് മടങ്ങുന്നു, ഞെട്ടിക്കുന്ന വിവരങ്ങളുമായി

ഐഎസിന്റെ ലൈംഗിക അടിമകള്‍ വീടുകളിലേക്ക് മടങ്ങുന്നു, ഞെട്ടിക്കുന്ന വിവരങ്ങളുമായി

സിറിയ: ഐഎസ് ഭീകരര്‍ ലൈംഗിക അടിമകളായി ഉപയോഗിച്ചിരുന്ന പെണ്‍കുട്ടികള്‍ ഓരോരുത്തരായി വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. മൂന്നുവര്‍ഷത്ത നരകയാതനയുടെ ഹൃദയം പിളര്‍ക്കുന്ന അനുഭവങ്ങളാണ് ഇവര്‍ ഓരോരുത്തര്‍ക്കും പറയാനുള്ളത്. ബ്രിട്ടീഷ് ന്യൂസ്‌പേപ്പറായ ദ ടൈംസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.

രണ്ട് യസീദി പെണ്‍കുട്ടികളെയാണ് പത്രം ഇന്റര്‍വ്യൂ ചെയ്തത്. ഹെലിന്‍, ടാക്കോഷിന്‍ എന്നിങ്ങനെയാണ് ഇവരുടെ പേരുകള്‍. ഐഎസ് ഭീകരര്‍ മൂന്നുവര്‍ഷം മുമ്പ് ഇവരെ തട്ടിക്കൊണ്ടുപോവുകയും ലൈംഗിക അടിമകളാക്കി വില്ക്കുകയുമായിരുന്നു.

ഹെലിന് ഇപ്പോള്‍ 15ഉം ടാക്കോഷിന് 14 ഉം ആണ് വയസ്. ഇതില്‍ ഹെലിന്‍ നിര്‍ബന്ധിതമായി മൂന്നുതവണ അബോര്‍ഷന് വിധേയയാക്കപ്പെട്ടു. നിരവധി തവണ ഐഎസ് ഭീകരര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ഹെലിന്‍ പറയുന്നു.

ഏറ്റവും തിന്മയുള്ള മനുഷ്യനായിരുന്നു അയാള്‍. വെടിയേറ്റാണ് അയാള്‍ മരിച്ചത്. ഞാന്‍ ഓരോ ദിവസവും അതോര്‍ത്ത് ദൈവത്തിന് നന്ദിപറയുന്നു. അയാള്‍ മരിച്ചില്ലായിരുന്നുവെങ്കില്‍ എനിക്ക് ഇപ്പോള്‍ പോലും രക്ഷപെടാന്‍ കഴിയില്ലായിരുന്നു. ഹെലിന്‍ പറയുന്നു.

അസാധാരണമായ ഒരു ബന്ധത്തിന്റെ കഥയാണ് ടാക്കോഷിന് പറയാനുള്ളത്. ഒരു വയസായിരുന്നു ആ കുട്ടിയുമായി ടാക്കോഷിന്‍ കണ്ടുമുട്ടുമ്പോള്‍. ഐഎസ് ഭീകരര്‍ കൊന്നുകളഞ്ഞതായിരുന്നു അവന്റെ മാതാപിതാക്കളെ. ആ കുട്ടിക്ക് താന്‍ അമ്മയായി മാറുകയായിരുന്നു എന്നാണ് അവള്‍ പറയുന്നത്. ഇന്ന് അവന് നാലുവയസുണ്ട്.

സിറിയയെ നരകത്തിലാക്കിക്കൊണ്ട് 2014 ലാണ് ഐഎസ് അധികാരത്തിലെത്തിയത്. അന്നുമുതല്‍ അവിടെ നിന്ന് ഉയരുന്നത് കണ്ണീരിന്റെ കഥകള്‍ മാത്രം.

You must be logged in to post a comment Login