ഐഎസ് തടങ്കലില്‍ നിന്ന് 36 പേര്‍ രക്ഷപ്പെട്ടു, പുറത്തുവന്നത് കൊടുംക്രൂരതയുടെ വിവരണങ്ങള്‍

ഐഎസ് തടങ്കലില്‍ നിന്ന് 36 പേര്‍ രക്ഷപ്പെട്ടു, പുറത്തുവന്നത് കൊടുംക്രൂരതയുടെ വിവരണങ്ങള്‍

മൊസൂള്‍: നോര്‍ത്തേണ്‍ ഇറാക്കിലെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ കൈകളില്‍നിന്ന് 36 യസീദി പുരുഷന്മാരും സ്ത്രീകളും കുട്ടികളും രക്ഷപ്പെട്ടു. മൊസൂളിനെ മോചിപ്പിക്കാനുള്ള പ്രത്യേക ഓപ്പറേഷന്റെ ഭാഗമായിട്ടായിരുന്നു ഈ രക്ഷപെടല്‍.

വര്‍ഷങ്ങള്‍ നീണ്ടുനിന്ന അടിമത്തത്തിന്റെയും ലൈംഗിക ദുരുപയോഗത്തിന്റെയും പീഡനങ്ങളുടെയും ഇരകളായിരുന്നു ഇവരെല്ലാവരും. ചിന്തിക്കുവാനോ സങ്കല്പിക്കുവാനോ പോലും കഴിയാത്തത്ര വിധത്തിലുള്ള പീഡനങ്ങളുടെ ഇരകളായിരുന്നു ഇവരെല്ലാം എന്നാണ് യുഎസ് ഹ്യൂമാനിറ്റേറിയന്‍ കോര്‍ഡിനേറ്റര്‍ ലിസെ ഗ്രാന്റെ അല്‍ജസീറയോട് പറഞ്ഞത്.

രക്ഷപ്പെട്ടു വന്നവര്‍ക്ക് താമസ സൗകര്യം,ഭക്ഷണം, ആരോഗ്യരക്ഷ, മാനസികപിന്തുണ എന്നിവയെല്ലാം കുര്‍ദീഷ് നഗരത്തില്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. പതിനായിരക്കണക്കിന് യസീദികളാണ് കഴിഞ്ഞ വര്‍ഷങ്ങളിലായി ഇറാക്ക്,സിറിയ എന്നിവിടങ്ങളില്‍ കൊടും പീഡനങ്ങള്‍ക്ക് ഇരകളായി കഴിഞ്ഞത്. സ്ത്രീകളും പെണ്‍കുട്ടികളും നിരവധി തവണ കൂട്ട ബലാത്സംഗത്തിന് ഇരകളായി. ക്രൈസ്തവരെപോലെയുള്ള ന്യൂനപക്ഷങ്ങളാണ് ഐഎസിന്റെ ഇരകളാകുന്നത്. ഒമ്പതുവയസുകാരിയെ പോലും ലൈംഗിക അടിമകളാക്കി വില്ക്കാന്‍ മാത്രംക്രൂരതയാണ് ഐഎസ് കാണിക്കുന്നത്.

ഓരോ ദിവസവും ഞങ്ങള്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലോകം ഇതിനെതിരെ ശബ്ദിക്കുന്നില്ല..ഞങ്ങളുടെ ദയനീയത ലോകം കാണുന്നില്ല. യസീദികള്‍ക്കുള്ള പീഡനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. രക്ഷപ്പെട്ടുവന്ന യസീദികളിലൊരാളായ മുരാദ് പറയുന്നു.

ഐഎസ് ആഗോളഭീഷണിയാണ്. അതുകൊണ്ടുതന്നെ അതിനെതിരെ ആഗോളപ്രതികരണമാണ് ആവശ്യം. മുരാദ് ഓര്‍മ്മിപ്പിക്കുന്നു.

You must be logged in to post a comment Login