ആദ്യമായി ഭൂതോച്ചാടനത്തിന് സാക്ഷ്യം വഹിച്ച ഒരു മെത്രാന്റെ അനുഭവം കേള്‍ക്കണോ?

ആദ്യമായി ഭൂതോച്ചാടനത്തിന് സാക്ഷ്യം വഹിച്ച ഒരു മെത്രാന്റെ അനുഭവം കേള്‍ക്കണോ?

ഇറ്റലിയിലെ ആര്‍ച്ച് ബിഷപ്പായ എറിക്കോ കാസ്‌റ്റെലൂച്ചി സാത്താന്‍ ഒരു യാഥാര്‍ത്ഥ്യമാണെന്ന് വിശ്വസിക്കാത്ത ഒരു വ്യക്തിയായിരുന്നു. അങ്ങനെയൊരു വിശ്വാസം തെറ്റാണെന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണയും.

എന്നാല്‍ ആ ധാരണ തിരുത്താന്‍ അധികം സമയമെടുത്തില്ല. രൂപതയിലെ ഭൂതോച്ചാടകരായ രണ്ട് വൈദികര്‍ ഒരു ഭൂതോച്ചാടനത്തിന് അദ്ദേഹത്തെ ക്ഷണി്ക്കുന്നതുവരെയേ അതുണ്ടായിരുന്നുള്ളൂ. വളരെ ബുദ്ധിമുട്ട് പിടിച്ച ഒരു കേസാണ് ഇതെന്നും ബിഷപ്പ് ആ സംഭവത്തിന് സാക്ഷ്യംവഹിക്കാന്‍ കൂടെയുണ്ടാവണമെന്നും പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചു.

ഏറെ നാളായി സാത്താന്‍ ബാധിതനായി കഴിയുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. അങ്ങനെ 2015 ജൂലൈ 3 ന് മോദേന ഇടവകപ്പള്ളിയിലേക്ക് മറ്റ് രണ്ട് വൈദികര്‍ക്കൊപ്പം അദ്ദേഹം യാത്രയായി.

മധ്യവയസ്‌ക്കനായ ഒരു വ്യക്തിയായിരുന്നു ഭൂതാവേശിതന്‍. ബിഷപ്പിനെ കണ്ടതും അയാള്‍ അലറിവിളിച്ചുപറയാന്‍ തുടങ്ങി.. പുറത്തുപോ..പുറത്തുപോ.. നിന്നെ ഞാന്‍ കൊല്ലും.. ഇരുവശങ്ങളിലേക്കും ഒരേ സമയം നോക്കുന്നവിധത്തിലുള്ള നോട്ടമായിരുന്നു അയാളുടേത്.. തുടര്‍ച്ചയായ ദൈവനിന്ദയും ശാപവാക്കുകളുമാണ് അയാള്‍ പറഞ്ഞുകൊണ്ടിരുന്നത്. വാഹനാപകടം ഉണ്ടാക്കി മെത്രാനെ കൊലപെടുത്തുമെന്നും അയാള്‍ പറഞ്ഞു.

എന്നാല്‍ തന്റെ ജീവിതം കര്‍ത്താവിന്റെ കരങ്ങളിലാണെന്നും താന്‍ മറ്റൊന്നുമോര്‍ത്ത് വിഷമിക്കുന്നില്ലെന്നും മെത്രാന്‍ മറുപടി നല്കി. സാത്താനെക്കുറിച്ചും അവന്റെ ആവാസത്തെക്കുറിച്ചും പുതിയ ചില തിരിച്ചറിവുകള്‍ തനിക്ക് നല്കാന്‍ പ്രസ്തുത സംഭവം ഇടയാക്കി എന്നാണ് മെത്രാന്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്.

ഇറ്റലിയില്‍ ഭൂതോച്ചാടകരായ വൈദികരുടെ എണ്ണം വളരെ കുറവാണ്. ഡെലിവറന്‍സ് പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ചും മെത്രാന്‍ സംസാരിച്ചു.

 

You must be logged in to post a comment Login