സോമാലിയായില്‍ കൊല്ലപ്പെട്ട ഇറ്റാലിയന്‍ കന്യാസ്ത്രീയുടെ നാമകരണ നടപടികള്‍ക്ക് തുടക്കം

സോമാലിയായില്‍ കൊല്ലപ്പെട്ട ഇറ്റാലിയന്‍ കന്യാസ്ത്രീയുടെ നാമകരണ നടപടികള്‍ക്ക് തുടക്കം

വത്തിക്കാന്‍: സോമാലിയായില്‍ കൊല്ലപ്പെട്ട ഇറ്റാലിയന്‍ കന്യാസ്ത്രീയുടെ നാമകരണ നടപടികള്‍ക്ക് തുടക്കമായി. 2006 ല്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ ലിയോണെല്ലാ സ്‌ഗോര്‍ബാറ്റിയുടെ നാമകരണനടപടികള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഔദ്യോഗികമായി സിസ്റ്ററെ രക്തസാക്ഷിയായി പ്രഖ്യാപിച്ചിരുന്നു.

ദീര്‍ഘകാലമായി ആഫ്രിക്കയില്‍ മിഷനറി പ്രവര്‍ത്തനം നടത്തുകയായിരുന്നു സിസ്റ്റര്‍. 1940 ല്‍ ഇറ്റലിയിലായിരുന്നു സിസ്റ്ററുടെ ജനനം. ബുധനാഴ്ചയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

2006 ഒക്ടോബര്‍ 17 ന് ആയിരുന്നു സിസ്റ്റര്‍ കൊല്ലപ്പെട്ടത്. ഞാന്‍ ക്ഷമിക്കുന്നു, ക്ഷമിക്കുന്നു എന്നതായിരുന്നു അവരുടെ അവസാന വാക്കുകള്‍.

You must be logged in to post a comment Login