ഇറ്റലിയിലെ ഡെപ്യൂട്ടി പ്രധാനമന്ത്രിയെ സാത്താനോട് ഉപമിച്ച് കത്തോലിക്കാ വാരിക

ഇറ്റലിയിലെ ഡെപ്യൂട്ടി പ്രധാനമന്ത്രിയെ സാത്താനോട് ഉപമിച്ച് കത്തോലിക്കാ വാരിക

ഇറ്റലി: ഇറ്റലിയിലെ ഡെപ്യൂട്ടി പ്രധാനമന്ത്രിയെ സാത്താനോട് ഉപമിച്ച് കത്തോലിക്കാ വാരികയില്‍ എഴുതിയ ലേഖനത്തിന് ശക്തമായ വിയോജിപ്പ്. മാറ്റോ സാല്‍വാനിയെ ആണ് കത്തോലിക്കാ വാരിക ഇപ്രകാരം വിശേഷിപ്പിച്ചത്. ഫാമിഗ്ലിയ ക്രിസ്റ്റീനാ എന്ന പ്രസിദ്ധീകരണമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

ഇത് വ്യക്തിപരമല്ലെന്നും ആശയപരമോ സുവിശേഷപരമോ ആണെന്നും വാരിക വിശദീകരിച്ചു. ഈ വിശേഷണം തികച്ചും അനാദരവാണെന്ന് സാല്‍വാനി പ്രതികരിച്ചു. ഇറ്റാലിയന്‍ തുറമുഖങ്ങള്‍ അഭയാര്‍ത്ഥികള്‍ക്ക് മുമ്പില്‍ അടച്ചിടാനുള്ള സാല്‍വാനിയുടെ തീരുമാനത്തോടാണ് വാരികയുടെ പ്രതികരണം.

ഞാന്‍ സാത്താനോ..ഞാനത് അര്‍ഹിക്കുന്നില്ല. സഭയിലെ നിരവധി സ്ത്രീപുരുഷന്മാര്‍ എനിക്ക് അനുകൂലമായ മറുപടിയുമായി പിന്തുണയ്ക്കുന്നുണ്ട്. സാല്‍വാനിയ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.

You must be logged in to post a comment Login