പ​​ള്ളി​​ക​​ളി​​ൽ​​നി​​ന്ന് ഇ​​റ​​ങ്ങി​​ക്കൊ​​ടു​​ക്കി​​ല്ലെന്ന് മെത്രാപ്പോലീത്ത

പ​​ള്ളി​​ക​​ളി​​ൽ​​നി​​ന്ന് ഇ​​റ​​ങ്ങി​​ക്കൊ​​ടു​​ക്കി​​ല്ലെന്ന് മെത്രാപ്പോലീത്ത

കോ​​ട്ട​​യം: യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി സ​​ഭ​​യു​​ടെ ദേ​​വാ​​ല​​യ​​ങ്ങ​​ൾ ആ​​ർ​​ക്കും വി​​ട്ടു​​കൊ​​ടു​​ക്കി​​ല്ലെ​​ന്നും കൈ​​യേ​​റ്റ​​ക്കാ​​രെ എ​​ന്തു ത്യാ​​ഗം സഹിച്ചും എ​​തി​​ർ​​ക്കു​​മെ​​ന്നും ഡോ. ​​ഏ​​ലി​​യാ​​സ് മാ​​ർ അ​​ത്താ​​നാ​​സി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത. വി​​ശ്വാ​​സി​​ക​​ൾ ത്യാ​​ഗം സ​​ഹി​​ച്ചു നി​​ർ​​മി​​ച്ച പ​​ള്ളി​​ക​​ളി​​ൽ​​നി​​ന്ന് അ​​വ​​രെ പു​​റ​​ത്താ​​ക്കി ന്യൂ​​ന​​പ​​ക്ഷ​​ത്തി​​നു പ​​ള്ളി​​ക​​ൾ വി​​ട്ടുകൊ​​ടു​​ക്കു​​ന്ന​​ത് അം​​ഗീ​​ക​​രി​​ക്കാ​​നാ​​വി​​ല്ലെന്നും അദ്ദേഹം പറഞ്ഞു.

18നു ​​കൊ​​ച്ചി​​യി​​ൽ ന​​ട​​ത്തു​​ന്ന വി​​ശ്വാ​​സ​​പ്ര​​ഖ്യാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​നും പാ​​ത്രി​​യ​​ർ​​ക്കാ​​ദി​​നാ​​ഘോ​​ഷ​​ത്തി​​നും മു​​ന്നോ​​ടി​​യാ​​യു​​ള്ള ദീ​​പശി​​ഖാ പ്ര​​യാ​​ണ​​ത്തി​​നു വി​​വി​​ധ ദേവാ​​ല​​യ​​ങ്ങ​​ളി​​ൽ ന​​ൽ​​കി​​യ സ്വീ​​ക​​ര​​ണ​​ത്തി​​നു മ​​റു​​പ​​ടി പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു മെ​​ത്രാ​​പ്പോ​​ലീ​​ത്ത. ഒ​​രു ഉ​​ത്ത​​ര​​വി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലും യാ​​ക്കോ​​ബാ​​യ സ​​ഭ​​യി​​ലെ വി​​ശ്വാ​​സി​​ക​​ൾ സ്വ​​ന്തം ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള പ​​ള്ളി​​ക​​ളി​​ൽ​​നി​​ന്ന് ഇ​​റ​​ങ്ങി​​ക്കൊ​​ടു​​ക്കി​​ല്ലെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login