യാ​ക്കോ​ബാ​യ സ​ഭ ന​ൽ​കി​യ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി

യാ​ക്കോ​ബാ​യ സ​ഭ ന​ൽ​കി​യ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: കോ​ല​ഞ്ചേ​രി അ​ട​ക്ക​മു​ള്ള പ​ള്ളി​ക​ളു​ടെ ഭ​ര​ണ​വും ഉ​ട​മ​സ്ഥാ​വ​കാ​ശ​വും സം​ബ​ന്ധി​ച്ച കേ​സി​ൽ യാ​ക്കോ​ബാ​യ സ​ഭ ന​ൽ​കി​യ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. 1934ലെ ​ഭ​ര​ണ​ഘ​ട​നാ പ്ര​കാ​രം ഭ​ര​ണം ന​ട​ത്ത​ണ​മെ​ന്ന ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വി​ധി പ്ര​സ്താ​വി​ച്ച ജ​സ്റ്റീ​സു​മാ​രാ​യ അ​രു​ണ്‍ മി​ശ്ര, അ​മി​ത​വ റോ​യി എ​ന്നി​വ​ർ ചേം​ബ​റി​ൽ വ​ച്ചാ​ണ് പ​രി​ശോ​ധി​ച്ച​ത്. യാ​ക്കോ​ബാ​യ സ​ഭ 2002ൽ ​ഉ​ണ്ടാ​ക്കി​യ ഭ​ര​ണ​ഘ​ട​ന നി​ല​നി​ൽ​ക്കി​ല്ല.

 
മ​ല​ങ്ക​ര സ​ഭ​യു​ടെ 1934ലെ ​ഭ​ര​ണ​ഘ​ട​ന​യ്ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ 1995ലെ ​സു​പ്രീം​കോ​ട​തി വി​ധി​യും ബെ​ഞ്ച് ശ​രി​വെ​ച്ചി​രു​ന്നു. 1995ലെ ​ഉ​ത്ത​ര​വി​ൽ അ​വ്യ​ക്ത​ത​യി​ല്ലെ​ന്നു നി​രീ​ക്ഷി​ച്ച സു​പ്രീം കോ​ട​തി ഹർജി ത​ള്ളു​ക​യാ​യി​രു​ന്നു.

You must be logged in to post a comment Login