യാക്കോബായ വിശുദ്ധ കുര്‍ബാനയില്‍ ഇനി മുതല്‍ ഈ മൂന്നുപേരെ സ്മരിക്കും

യാക്കോബായ വിശുദ്ധ കുര്‍ബാനയില്‍ ഇനി മുതല്‍ ഈ മൂന്നുപേരെ സ്മരിക്കും

കോ​​​​ട്ട​​​​യം: യാ​​​​ക്കോ​​​​ബാ​​​​യ സു​​​​റി​​​​യാ​​​​നി സ​​​​ഭ​​​​യി​​​​ലെ വി​​​​ശു​​​​ദ്ധ ഗ​​​​ണ​​​​ത്തി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള ശ​​​​ക്ര​​​​ള്ള മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് മ​​​​ഫ്രി​​​​യാ​​​​ന, യൂ​​​​യാ​​​​ക്കീം മാ​​​​ർ കൂ​​​​റി​​​​ലോ​​​​സ് ബാ​​​​വ, പൗ​​​​ലോ​​​​സ് മാ​​​​ർ കൂ​​​​റി​​​​ലോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത എ​​​​ന്നി​​​​വ​​​​രു​​​​ടെ നാ​​​​മം വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന മ​​​​ധ്യേ തു​​​​ബ്ദേ​​​​നി​​​​ൽ സ്മ​​​​രി​​​​ക്കാ​​ൻ സി​​​​റി​​​​യ​​​​ൻ ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് സ​​​​ഭ​​​​യു​​​​ടെ പ​​​​ര​​​​മാ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ പ​​​​രി​​​​ശു​​​​ദ്ധ ഇ​​​​ഗ്നാ​​​​ത്തി​​​​യോ​​​​സ് അ​​​​പ്രേം ര​​​​ണ്ടാ​​​​മ​​​​ൻ പാ​​​​ത്രി​​​​യ​​​​ർ​​​​ക്കീ​​​​സ് ബാ​​​​വ ക​​​​ല്പ​​​​ന പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു. ശ്രേ​​​​ഷ്ഠ കാ​​​​തോ​​​​ലി​​​​ക്ക ബാ​​​​വ​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന യാ​​​​ക്കോ​​​​ബാ​​​​യ സ​​​​ഭ പ്രാ​​​​ദേ​​​​ശി​​​​ക സു​​​​ന്ന​​​​ഹ​​​​ദോ​​​​സി​​​​ന്‍റെ അ​​​​പേ​​​​ക്ഷ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ക​​​​ല്പ​​​​ന പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്.

പ്ര​​​​ഖ്യാ​​​​പ​​​​നം 15നു ​​​​കോ​​​​ട്ട​​​​യം പാ​​​​ണം​​​​പ​​​​ടി മ​​​​ർ​​​​ത്ത​​​​മ​​​​റി​​​​യം യാ​​​​ക്കോ​​​​ബാ​​​​യ പ​​​​ള്ളി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന പൗ​​​​ലോ​​​​സ് മാ​​​​ർ കൂ​​​​റി​​​​ലോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്താ​​​​യു​​​​ടെ നൂ​​​​റാം ച​​​​ര​​​​മ​​​​ദി​​​​നാ​​​​ച​​​​ര​​​​ണ​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ന​​​​ട​​ക്കും. ഈ ​​​​മൂ​​​​ന്നു മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​ന്മാ​​​രെ​​​​യും പ​​​​രി​​​​ശു​​​​ദ്ധ ഇ​​​​ഗ്നാ​​​​ത്തി​​​​യോ​​​​സ് സ​​​​ഖാ പ്ര​​​​ഥ​​​​മ​​​​ൻ പാ​​​​ത്രി​​​​യ​​​​ർ​​​​ക്കീ​​​​സ് ബാ​​​​വ 2008ലെ ​​​​ശ്ലൈ​​​​ഹി​​​​ക സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​ വേ​​​​ള​​​​യി​​​​ൽ വി​​​​ശു​​​​ദ്ധ പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നു.

You must be logged in to post a comment Login