ജെയ്‌മോന്‍ കുമരകത്തിന് കെസിബിസി മാധ്യമ അവാര്‍ഡ്

ജെയ്‌മോന്‍ കുമരകത്തിന് കെസിബിസി മാധ്യമ അവാര്‍ഡ്

കൊച്ചി: കെസിബിസി മാധ്യമ കമ്മീഷന്റെ 2016 ലെ മാധ്യമ അവാര്‍ഡ് പ്രസിദ്ധ എഴുത്തുകാരനും കോളമിസ്റ്റും പത്രപ്രവര്‍ത്തകനുമായ ജെയ്‌മോന്‍ കുമരകത്തിന്. അമ്പതിലേറെ പുസ്തകങ്ങളുടെ രചയിതാവായ ഇദ്ദേഹത്തിന്റെ പല കൃതികളും മലയാളത്തിന് പുറമെ ഇതര ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളില്‍ പോലും പ്രസിദ്ധീകൃതമായിട്ടുണ്ട്.സണ്‍ഡേ ശാലോമിന്റെ അസിസ്റ്റന്റ് എഡിറ്ററും സോഫിയ ടൈംസിന്റെ എഡിറ്ററുമായ ജെയ്‌മോന്‍ കോട്ടയം കുമരകം സ്വദേശിയാണ്. ഇപ്പോള്‍ കോഴിക്കോട ്ജില്ലയിലെ ആവടുക്കയില്‍ താമസിക്കുന്നു. നിര്യാതനായ കുര്യന്റെയും റോസമ്മയുടെയും ഏകമകന്‍. ഭാര്യ അജിമോള്‍ മക്കള്‍: ജോയേല്‍, അല്‍ഫോന്‍സ, റോസ്‌മേരി.

കെസിബിസിയുടെ ഇതര അവാര്‍ഡുകളും അവാര്‍ഡ് ജേതാക്കളും. ജോസ് വട്ടപ്പലം( സാഹിത്യം) അലക്‌സാണ്ടര്‍ ജേക്കബ്( ദാര്‍ശനിക വൈജ്ഞാനികം) ഡോ. വിപി ഗംഗാധരന്‍( സംസ്‌കൃതി പുരസ്‌ക്കാരം) റാഫേല്‍ ബിനു( യുവപ്രതിഭ).

അവാര്‍ഡുകള്‍ ജൂണ്‍ 11 ന് പിഒസിയില്‍ വച്ച വിതരണം ചെയ്യും. ബിഷപ് ഡോ സെബാസ്റ്റിയന്‍ തെക്കേത്തേച്ചേരില്‍ അധ്യക്ഷനും റവ.ഡോ വര്‍ഗീസ് വള്ളിക്കാട്ട്, ഡോ എബ്രഹാം ജോസ്, റവ.ഡോജിമ്മി പൂച്ചക്കാട്ട, ഫാ. വിബിന്‍ സേവ്യര്‍, റവ. ഡോ. ബോവാസ്മാത്യു എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

You must be logged in to post a comment Login