ദൈവനിന്ദ: ജക്കാര്‍ത്തയിലെ ക്രൈസ്തവ ഗവര്‍ണര്‍ക്ക് രണ്ടുവര്‍ഷം ജയില്‍

ദൈവനിന്ദ: ജക്കാര്‍ത്തയിലെ ക്രൈസ്തവ ഗവര്‍ണര്‍ക്ക് രണ്ടുവര്‍ഷം ജയില്‍

ജക്കാര്‍ത്ത: ദൈവനിന്ദയുടെ പേരില്‍ വിചാരണ നേരിട്ടുകൊണ്ടിരി്ക്കുകയായിരുന്ന ജക്കാര്‍ത്തയിലെ ക്രൈസ്തവ ഗവര്‍ണര്‍ ബാസുകി പര്‍നാമയെ രണ്ടുവര്‍ഷത്തെ തടവിന് കോടതി വിധിച്ചു. അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ദൈവനിന്ദാക്കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടതായി കോടതി പറഞ്ഞു.

ഈസ്റ്റ് ജക്കാര്‍ത്തയിലെ സിപിനാങ് ജയിലിലേക്കാണ് ഇദ്ദേഹത്തെ കൊണ്ടുപോകുന്നത്. കോടതിയ്ക്ക് വെളിയില്‍ ഗവര്‍ണറുടെ അനുഭാവികള്‍ വിലപിക്കുകയും അദ്ദേഹത്തെ ആലിംഗനം ചെയ്യുകയും ചെയ്തു.

മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇഡോനേഷ്യയില്‍ ദൈവനിന്ദാക്കുറ്റത്തിന് കിട്ടുന്ന പരമാവധി ശിക്ഷ അഞ്ചുവര്‍ഷം തടവാണ്. ഇങ്ങനെയൊരു വിധി പ്രസ്താവിക്കാന്‍ കോടതിക്ക് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നതായി ഗവര്‍ണറുടെ അഭിഭാഷകന്‍ വ്യക്തമാക്കി. അത് ഞങ്ങള്‍ക്ക് മനസ്സിലാകും. അതുകൊണ്ട് തന്നെ ഈ വിധി അംഗീകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. അപ്പീലിന് പോകുക തന്നെ ചെയ്യും. അഭിഭാഷകന്‍ അറിയിച്ചു.

You must be logged in to post a comment Login