ജക്കാര്‍ത്തയിലെ ഗവര്‍ണര്‍ക്ക് പരോള്‍ നിഷേധിച്ചു

ജക്കാര്‍ത്തയിലെ ഗവര്‍ണര്‍ക്ക് പരോള്‍ നിഷേധിച്ചു

ജക്കാര്‍ത്ത: ദൈവനിന്ദാക്കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട മുന്‍ ജക്കാര്‍ത്ത ഗവര്‍ണര്‍ക്ക് കോടതി പരോള്‍ നിഷേധിച്ചു. ക്രൈസ്തവനായ ബാസുക്കി പര്‍നാമയ്ക്കാണ് കോടതി പരോള്‍ നിഷേധിച്ചത്. അഹോക്ക് എന്ന് അറിയപ്പെടുന്ന പര്‍നാമയെ കഴിഞ്ഞ മെയ് മാസത്തിലാണ് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി തടവ് ശിക്ഷ വിധിച്ചത്.

മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് ജക്കാര്‍ത്ത. രണ്ടുവര്‍ഷത്തെ തടവായിരുന്നു വിധിച്ചിരുന്നത്. ഓഗസ്‌ററിലാണ് പരോള്‍ അനുവദിക്കേണ്ടിയിരുന്നത്. പരോള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ മോചനം നേരത്തെയാകുമോ എന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. 2016 ലെ ഇലക്ഷന്‍ മുന്നോടിയായിട്ടുള്ള പ്രചരണ വേളയില്‍ ഇസ്ലാം മതത്തെ അധിക്ഷേപിച്ചു എന്നതായിരുന്നു കേസ്.

You must be logged in to post a comment Login