ഡോ. ജയിംസ് റാഫേൽ ആനാപറമ്പില്‍ ആലപ്പുഴ രൂപതയുടെ കോ അഡ്ജിത്തോർ ബിഷപ്പ്

ഡോ. ജയിംസ് റാഫേൽ ആനാപറമ്പില്‍ ആലപ്പുഴ രൂപതയുടെ കോ അഡ്ജിത്തോർ ബിഷപ്പ്

ആലപ്പുഴ: ആലപ്പുഴ രൂപതയുടെ കോ അഡ്ജിത്തോർ ബിഷപ്പായി (പിന്തുടർച്ചാവകാശമുള്ള ബിഷപ്പ്- നിലവിലെ ബിഷപ് കാലാവധി പൂർത്തിയാകുന്നതനുസരിച്ച് ഇദ്ദേഹം ചുമതലയേൽക്കും) ഡോ.  ജയിംസ് റാഫേൽ ആനാപറമ്പില്‍ അഭിഷിക്തനായി. ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ വൈകുന്നേരം 4.30ന് ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലാണ് പ്രഖ്യാപനം നടത്തിയത്. ഇതേസമയം റോമിലും പ്രഖ്യാപനം നടന്നു.

ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ ഡോ. അത്തിപ്പൊഴിയിൽ ഡിക്രി വായിച്ചു. നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസെന്‍റ് സാമുവേൽ, കൊല്ലം ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ, പുനലൂർ ബിഷപ്പ് ഡോ. സിൽവെസ്റ്റർ പൊന്നുമുത്തൻ തുടങ്ങിയവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

You must be logged in to post a comment Login