ഹാര്‍വിയിലൂടെയും ഇര്‍മായിലൂടെയും ദൈവം സംസാരിക്കുന്നു : സുവിശേഷപ്രഘോഷകനായ ജെയിംസ് റോബിന്‍സണ്‍

ഹാര്‍വിയിലൂടെയും ഇര്‍മായിലൂടെയും ദൈവം സംസാരിക്കുന്നു : സുവിശേഷപ്രഘോഷകനായ ജെയിംസ് റോബിന്‍സണ്‍

ടെക്‌സാസ്: സമീപകാലത്തെ പ്രകൃതിക്ഷോഭങ്ങളായ ഹാര്‍വിയിലൂടെയും ഇര്‍മായിലൂടെയും ദൈവം സംസാരിക്കുന്നുവെന്ന് സുവിശേഷപ്രഘോഷകനായ ജെയിംസ് റോബിന്‍സണ്‍.

എല്ലാവരും പ്രത്യേകിച്ച് ക്രൈസ്തവര്‍ കൂടുതലായി പ്രാര്‍ത്ഥിക്കേണ്ട സമയമാണിത്. അമേരിക്ക നേരിടുന്ന ഈ വലിയ പ്രതിസന്ധികളുടെ കാലത്ത് ഇവയ്ക്കുള്ള പരിഹാരം കണ്ടെത്താന്‍ കഴിയണമെങ്കില്‍ നാം ഒരൊറ്റ കുടുംബം പോലെ ഒരുമിച്ച് പ്രവര്‍ത്തിച്ചേ മതിയാവൂ. ക്രിസ്തു പറഞ്ഞതുപോലെ മറ്റുള്ളവര്‍ക്ക് നല്ല അയല്‍ക്കാരനാകാനുള്ള സമയമാണിത്. മറ്റുള്ളവരെ സ്‌നേഹത്തോടെയും ദയയോടെയും ആത്മത്യാഗത്തോടെയും നോക്കുക. അയല്‍ക്കാരനെ സ്‌നേഹിക്കുക.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നായ ഹാര്‍വിയുടെ പശ്ചാത്തലം മുന്‍ നിര്‍ത്തി അദ്ദേഹം സംസാരിക്കുകയായിരുന്നു.

You must be logged in to post a comment Login