കോപ്റ്റിക് ക്രൈസ്തവര്‍ കനത്ത സുരക്ഷയില്‍ ജനുവരി ഏഴിന് ക്രിസ്മസ് ആഘോഷിക്കുന്നു

കോപ്റ്റിക് ക്രൈസ്തവര്‍ കനത്ത സുരക്ഷയില്‍ ജനുവരി ഏഴിന് ക്രിസ്മസ് ആഘോഷിക്കുന്നു

കെയ്‌റോ: കോപ്റ്റിക് ക്രൈസ്തവര്‍ ജനുവരി ഏഴിന് ക്രിസ്മസ് ആഘോഷിക്കാന്‍ പ്രാര്‍ത്ഥിച്ചൊരുങ്ങുന്നു. കനത്ത സുരക്ഷാക്രമീകരണങ്ങളോടെയാണ് ഇവിടെ ക്രിസ്മസ് ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്.

ദേവാലയങ്ങള്‍ തോറും സെക്യരിറ്റി ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കര്‍ശന പരിശോധന നടത്തിയായിരിക്കും വിശ്വാസികളെ ദേവാലയത്തിലേക്ക് കടത്തിവിടുന്നത്.

ഇക്കഴിഞ്ഞ ആഴ്ച കെയ്‌റോയിലെ കോപ്റ്റിക് ദേവാലയത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് സുരക്ഷാക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

You must be logged in to post a comment Login