ബൈബിള്‍ വായിക്കാന്‍ തുടങ്ങിയതില്‍ പിന്നെ ഞാന്‍ പരാജയപ്പെട്ടിട്ടില്ല: ഓസ്‌ക്കാര്‍ ഗായിക ഹൃദയം തുറക്കുന്നു

ബൈബിള്‍ വായിക്കാന്‍ തുടങ്ങിയതില്‍ പിന്നെ ഞാന്‍ പരാജയപ്പെട്ടിട്ടില്ല: ഓസ്‌ക്കാര്‍ ഗായിക ഹൃദയം തുറക്കുന്നു

എന്റെ ജീവിതത്തെ മാറ്റിമറിച്ചത് വിശുദ്ധ ഗ്രന്ഥമാണ്. അത് വായിക്കാന്‍ ആരംഭിച്ചതു മുതല്‍ ഈ നിമിഷം വരെ ഞാന്‍ ഒരിടത്തും പരാജയപ്പെട്ടിട്ടുമില്ല.. ഓസ്‌ക്കാര്‍ ഗായികയും അഭിനേത്രിയുമായ ജെന്നിഫര്‍ ഹഡ്‌സണ്‍ന്റേതാണ് ഈ വാക്കുകള്‍.

ഒരു അഭിമുഖത്തിലാണ് ജെന്നിഫര്‍ ഇക്കാര്യം പറഞ്ഞത്. ഏതു പുസ്തകമാണ് നിങ്ങളുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കിയത് എന്ന ചോദ്യകര്‍ത്താവിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് ജെന്നിഫര്‍ ഈ മറുപടി നല്കിയത്.

2008 ല്‍ നടന്ന ചില ദുരന്തങ്ങളെ അതിജീവിക്കാന്‍ കരുത്തുനല്കിയതും വിശുദ്ധ ഗ്രന്ഥപാരായണമായിരുന്നു. അമ്മയുടെയും മുതിര്‍ന്ന സഹോദരന്റെയും കൊലപാതകമായിരുന്നു അത്. ഹൃദയത്തില്‍ നിന്നാണ് നാം പാടേണ്ടത്. കാരണം നിങ്ങള്‍ പാടുന്നത് ദൈവത്തിന് വേണ്ടിയാണ്. ജെന്നിഫര്‍ പറയുന്നു.

ദൈവം എപ്പോഴും മഹത്തായ കാര്യങ്ങള്‍ നമുക്കായി കരുതിവയ്ക്കുന്നുണ്ട്. ജീവിതത്തിന്റെ പലവിധഘട്ടങ്ങളിലും ഞാന്‍ ദൈവത്തെ കണ്ടിട്ടുണ്ട്. ജെന്നിഫര്‍ പറയുന്നു.

 

You must be logged in to post a comment Login