ജെറെമി കോര്‍ബൈന്റെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക

ജെറെമി കോര്‍ബൈന്റെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക

പോര്‍ട്ടസ്മൗത്ത്: ജെറെമി കോര്‍ബൈന്റെയും മറ്റ് എംപിമാരുടെയും മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പോര്‍ട്‌സ് മൗത്തിലെ ബിഷപ് കത്തോലിക്കരോട് അഭ്യര്‍ത്ഥിച്ചു. അബോര്‍ഷന്‍ ക്ലിനിക്കുകളുടെ മുമ്പില്‍ ജാഗരണപ്രാര്‍ത്ഥനകള്‍ നിരോധിച്ചുകൊണ്ടുള്ള നിയമത്തില്‍ ഒപ്പുവയ്ക്കുന്നതിനുളള നടപടിക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ജെറെമിയുടെയും മറ്റും മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് മെത്രാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.113 എംപിമാര്‍ ഇക്കാര്യത്തിന് വേണ്ടി ഒപ്പുവച്ച് ഹോം സെക്രട്ടറി അംബര്‍ റഡിന് സമര്‍പ്പിച്ചിട്ടുണ്ട്.

പ്രോലൈഫ് പ്രവര്‍ത്തകര്‍ അബോര്‍ഷന്‍ക്ലിനിക്കുകളുടെ വെളിയില്‍ വച്ച് അബോര്‍ഷന് വേണ്ടി വരുന്ന സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുന്നു എന്നാണ് ഇതില്‍ കുറ്റം ആരോപിച്ചിരിക്കുന്നത്.

ജെറെമി കോര്‍ബൈന്‍ അടുത്തകാലത്ത് വിവാദം ഉണ്ടാക്കിയിരുന്നു. കത്തോലിക്കനല്ലാതിരുന്നിട്ടും കത്തോലിക്കാശവസംസ്‌കാരവേളയില്‍ ദിവ്യകാരുണ്യം സ്വീകരിച്ചതായിരുന്നു അതിന് കാരണം.

You must be logged in to post a comment Login