കത്തോലിക്കനല്ലാതിരുന്നിട്ടും ദിവ്യകാരുണ്യം സ്വീകരിച്ചു; ലേബര്‍ പാര്‍ട്ടി ലീഡറിന് എതിരെ പ്രതിഷേധം

കത്തോലിക്കനല്ലാതിരുന്നിട്ടും ദിവ്യകാരുണ്യം സ്വീകരിച്ചു; ലേബര്‍ പാര്‍ട്ടി ലീഡറിന് എതിരെ പ്രതിഷേധം

ലണ്ടന്‍: ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബൈന് എതിരെ കത്തോലിക്കര്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധം. കത്തോലിക്കാവിശ്വാസത്തോട് അനാദരവ് കാണിച്ചു എന്നതാണ് ആരോപണം. കത്തോലിക്കനല്ലാതിരുന്നിട്ടും അദ്ദേഹം ദിവ്യകാരുണ്യം സ്വീകരിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

നോര്‍ത്ത് ലണ്ടനിലെ സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ നടന്ന ജിഎംബി യൂണിയന്‍ പ്രസിഡന്റ് മേരി ടര്‍ണറിന്റെ ശവസംസ്‌കാരത്തില്‍ പങ്കെടുത്തപ്പോഴാണ് ജെര്‍മി ദിവ്യകാരുണ്യം സ്വീകരിച്ചത്. എന്നാല്‍ ലേബര്‍ പാര്‍ട്ടി ഈ ആരോപണം നിഷേധിച്ചു.

പക്ഷേ ശവസംസ്‌കാരചടങ്ങില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പിച്ചിട്ടുമുണ്ട്.

You must be logged in to post a comment Login