യേ​ശു​വി​ന്‍റെ ചി​ത്ര​മു​ള്ള ചെ​രി​പ്പ്; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ന​ട​ക്കു​ന്ന​തു വ്യാ​ജ​പ്ര​ചാര​ണം

യേ​ശു​വി​ന്‍റെ ചി​ത്ര​മു​ള്ള ചെ​രി​പ്പ്; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ന​ട​ക്കു​ന്ന​തു വ്യാ​ജ​പ്ര​ചാര​ണം

ന്യൂഡല്‍ഹി:  കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയായില്‍ വ്യാപകമായി പ്രചരിച്ചിരുന്ന ഒരു ചിത്രമായിരുന്നു യേശുവിന്‍റെ പടമുള്ള ചെരിപ്പിന്‍റേത്. ഗുജറാത്തില്‍ നിന്നുള്ള ചിത്രമെന്നായിരുന്നു വ്യാപകമായ പ്രചരണം.ഇതില്‍ ക്രൈസ്തവസമൂഹം ഒന്നാകെ ദുഖിക്കുകയും രോഷാകുലരാകുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ ചിത്രം വ്യാജമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗുജറാത്തിൽ ക്രൈസ്തവർക്കെതിരേയുള്ള നീക്കം ശക്തമായി എന്ന് പ്രചരിപ്പിക്കുകയായിരുന്നുവത്രെ ഇതിന്‍റെ ലക്ഷ്യം. മതസ്പർധ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരോ ബോധപൂർവം ചെയ്തതാണ് ഇതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. യേശുവിന്‍റെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും ചിത്രമുള്ള  ഇത്തരം ചെരിപ്പുകൾ ഗുജറാത്തിൽ സൗജന്യമായി വിതരണം ചെയ്യുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.

കഴിഞ്ഞ ജൂലൈയിൽ ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ വ്യാപകമായി പ്രചരിച്ച ചെരിപ്പുകളുടെ ചിത്രം വച്ചാണു ഗുജറാത്തിനെതിരേ കള്ള പ്രചാരണം നടന്നത്. തായ്‌ലൻഡിലും സമാനമായ രീതിയിലുള്ള ചെരിപ്പുകൾ വിൽപ്പനയ്ക്കു വന്നുവെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.  സത്യാവസ്ഥ മനസിലാക്കാതെ പലരും ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും ട്വിറ്ററിലുമൊക്കെ ഇതു വ്യാപകമായി ഷെയർ ചെയ്തിരുന്നു.
ഈ വ്യാജസന്ദേശം തയാറാക്കി പ്രചരിപ്പിച്ചവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്.

You must be logged in to post a comment Login