യേശുക്രിസ്തുവിന്റെ ചിത്രത്തില്‍ നെറ്റിയില്‍ നിന്ന് വിയര്‍പ്പുതുള്ളികള്‍ പൊഴിയുന്നു

യേശുക്രിസ്തുവിന്റെ ചിത്രത്തില്‍ നെറ്റിയില്‍ നിന്ന് വിയര്‍പ്പുതുള്ളികള്‍ പൊഴിയുന്നു

വാട്ടാലാ: യേശുക്രിസ്തുവിന്റെ തിരുനെറ്റിയില്‍ നിന്ന് വിയര്‍പ്പുതുള്ളികള്‍ ഒഴുകിയിറങ്ങുന്നു. ശ്രീലങ്കയിലെ കൊളംബോയ്ക്ക് സമീപമുള്ള വാട്ടാലാ സെന്റ് ആന്‍സ് ദേവാലയത്തിലേക്ക് ഇപ്പോള്‍ അത്ഭുതം കാണാന്‍ ഭക്തജനപ്രവാഹം.

കഴിഞ്ഞ ഒക്ടോബറില്‍ മുതലാണ് ഈ അത്ഭുതം കണ്ടുതുടങ്ങിയതെന്ന് വികാരി ഫാ. സഞ്ജീവ് മെന്‍ഡിസ് പറയുന്നു. പന്ത്രണ്ട് വര്‍ഷം മുമ്പ് ചാലക്കുടിയില്‍ നിന്ന് കുറെ വൈദികര്‍ കൊണ്ടുവന്നതാണ് ഈ ചിത്രമെന്നും അച്ചന്‍ പറഞ്ഞു.

അന്ന് ഈ ചിത്രത്തിന്റെ കുറെ പ്രതികള്‍ സമീപത്തുള്ള ക്രൈസ്തവര്‍ക്ക് വിതരണം നടത്തിയിരുന്നു.  ഇത്തരത്തിലുള്ള ചിത്രം സൂക്ഷിച്ചിരുന്ന വീട്ടിലാണ് ഈ അത്ഭുതം നടന്നത്. നിരോമി എന്ന സ്ത്രീയുടെ വീട്ടിലാണ് ഈ അത്ഭുതം നടന്നത്. അതിന് ശേഷം ചിത്രം പള്ളിയിലേക്ക് കൊണ്ടുവരികയായിരുന്നു.

നിരോമി തന്നെയാണ് ചിത്രത്തിലെ മാറ്റം ആദ്യം കണ്ടത്. പിന്നീട് അവരത് തന്റെ അമ്മയുമായി പങ്കുവച്ചു. അമ്മയും സംശയം ഉറപ്പുവരുത്തിയതോടെ അക്കാര്യം വികാരിയച്ചനെ അറിയിക്കുകയും അച്ചന്‍ ചിത്രം പള്ളിയിലേക്ക് കൊണ്ടുവരികയുമായിരുന്നു.

ഇതെങ്ങനെ വിശദീകരിക്കും എന്ന് എനിക്കറിയില്ല. പക്ഷേ ക്രിസ്തുവിന്റെ ചിത്രത്തില്‍ നിന്ന് വിയര്‍പ്പുതുള്ളികള്‍ ഒഴുകിയിറങ്ങുന്നു എന്നത് സത്യമാണ്. അച്ചന്‍ വിശദീകരിക്കുന്നു.

You must be logged in to post a comment Login