യേശുക്രിസ്തുവിന്റെ രണ്ടാം വരവ് സെപ്തംബര്‍ 23 ന് ?

യേശുക്രിസ്തുവിന്റെ രണ്ടാം വരവ് സെപ്തംബര്‍ 23 ന് ?

വിവിധ ബൈബിള്‍ ഭാഗങ്ങള്‍ അപഗ്രഥിച്ചും നക്ഷത്രസമൂഹങ്ങളെ ശാസ്ത്രീയമായ പഠനത്തിന് വിധേയമാക്കിയും സെപ്തംബര്‍ 23 യേശുക്രിസ്തുവിന്റെ രണ്ടാം വരവിന്റെ തീയതിയാണെന്ന് ഒരു പറ്റം ഗവേഷകരും സുവിശേഷപ്രഘോഷകരും അവകാശപ്പെടുന്നു. ഡോ. ഡാനി ഫൗല്‍ക്ക്‌നര്‍ എന്ന ഗവേഷകനും പ്രഭാഷകനുമാണ് ഇത്തരമൊരു അവകാശവാദത്തിന്റെ മുമ്പിലുള്ളത്.

ഈ ആഴ്ച നക്ഷത്രങ്ങള്‍ക്കിടയില്‍ പല തെളിവുകളും ഇക്കാര്യത്തിനായി നമുക്ക് കാണാന്‍ കഴിയുമെന്ന് ഇതു സംബന്ധിച്ച് എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറയുന്നു. ജുപ്പിറ്ററും വിര്‍ഗോയും തമ്മില്‍ ബന്്ധപ്പെടുത്തി അദ്ദേഹം എഴുതിയ ലേഖനത്തോട് ശരിവച്ചുകൊണ്ട് പല വെബ്‌സൈറ്റുകളിലും ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.

ജുപ്പിറ്റര്‍ പ്രതിനിധികരിക്കുന്നത് വെളിപാടിന്റെ പുസ്തകത്തില്‍ 12: 1-2 ല്‍ പറയുന്ന കുഞ്ഞിന്റെ ജനനത്തെയാണ്. റോമന്‍ മിഥോളജിയനുസരിച്ച് ജുപ്പീറ്റര്‍ ദേവന്മാരുടെ രാജാവാണ്.. ജുപ്പിറ്റര്‍ രാജാവിനെ പ്രതിനിധീകരിക്കുന്നുവെങ്കില്‍ ക്രൈസ്തവര്‍ ക്രിസ്തുവിനെ രാജാക്കന്മാരുടെ രാജാവായിട്ടാണ് പരിഗണിക്കുന്നത്. സമീപകാലത്ത് ഉണ്ടായ കൊടുങ്കാറ്റുകളും സൂര്യഗ്രഹണവും ഭൂകമ്പങ്ങളും ക്രിസ്തുവിന്റെ രണ്ടാം വരവിന്റെ സൂചനകളാണെന്നും അദ്ദേഹം പറയുന്നു.

കൃത്യമായി തിയതിപറയുന്നില്ല എങ്കിലും ഫ്രാങ്കഌന്‍ ഗ്രഹാം എന്ന സുവിശേഷകനും പറയുന്നത് വിവിധ ബൈബിള്‍ ഭാഗങ്ങള്‍ വ്യക്തമാക്കുന്ന തരത്തിലുള്ള സൂചനകള്‍ നല്കുന്നത് ലോകം അവസാനിക്കാറായി എന്നു തന്നെയാണ്. വിശുദ്ധ ലൂക്കായുടെ സുവിശേഷം 21 :25 ഉം മത്തായി 24:7 ഉം അദ്ദേഹം ഉദാഹരിക്കുന്നു.

സുര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങള്‍ പ്രത്യക്ഷപ്പെടും. കടലിന്റെയും തിരമാലകളുടെയും ഇരമ്പല്‍ ജനപദങ്ങളില്‍ സംഭ്രമമുളവാക്കും. സംഭവിക്കാന്‍ പോകുന്നവയെ ഓര്‍ത്തുള്ള ഭയവും ആകുലതയും കൊണ്ട് ഭൂവാസികള്‍ അസ്തപ്രജ്ഞരാകും. ആകാശശക്തികള്‍ ഇളകും. അപ്പോള്‍ മനുഷ്യപുത്രന്‍ ശക്തിയോടും വലിയ മഹത്വത്തോടും കൂടെ മേഘങ്ങളില്‍ വരുന്നത് അവര്‍ കാണും.(ലൂക്ക 21:25)

ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണര്‍ന്നെഴുന്നേല്ക്കും. ക്ഷാമങ്ങളും ഭൂകമ്പങ്ങളും പല സ്ഥലങ്ങളിലും ഉണ്ടാകും. ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ് ( വിശുദ്ധ മത്തായി 24:7-8)

കൃത്യമായ ദിവസം പ്രവചിക്കാന്‍ താന്‍ തയ്യാറല്ലെന്നും എന്നാല്‍ ജനങ്ങള്‍ തങ്ങളുടെ  പാപങ്ങളെ പ്രതി ക്രിസ്തുവിനോട് പശ്ചാത്തപിക്കാന്‍ തയ്യാറാകണമെന്നും ലോകം അവസാനിക്കാറായെന്നും  ഇദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

You must be logged in to post a comment Login