യേശു അപ്പം വര്‍ദ്ധിപ്പിച്ച നഗരത്തിന്റെ കവാടങ്ങള്‍ കണ്ടെത്തി

യേശു അപ്പം വര്‍ദ്ധിപ്പിച്ച നഗരത്തിന്റെ കവാടങ്ങള്‍ കണ്ടെത്തി

ബെദ്‌സെയ്ദ: അഞ്ചപ്പവും രണ്ടു മീനും കൊണ്ട യേശുക്രിസ്തു അയ്യായിരങ്ങളെ തീറ്റിപ്പോറ്റിയ നഗരത്തിന്റെ പ്രവേശനകവാടങ്ങള്‍ കണ്ടെത്തി. ബെദ്‌സെയ്ദ എന്ന് അറിയപ്പെടുന്ന നഗരത്തിന്റെ കവാടമാണിത്. അക്കാലത്ത് രാജ്യത്ത് പ്രവേശനകവാടങ്ങളുള്ള നഗരങ്ങള്‍ വളരെ കുറവായിരുന്നുവെന്നും ബെദ്‌സെയ്ദ അത്തരത്തിലുള്ള ഒന്നായിരുന്നുവെന്നും ഗവേഷണത്തിന് നേതൃത്വം നല്കിയ ഡോ. റാമി അര്‍വ് പറഞ്ഞു.

ക്രിസ്തുവിന് മുമ്പുള്ള കാലത്തിലെ നാണയങ്ങള്‍, മുത്തുകള്‍ എന്നിവയും ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കണ്ടെത്തിയിരുന്നു. ക്രൈസ്തവവിശ്വാസത്തിന്റെ ആഴങ്ങളിലേക്കുള്ള ഈ പഠനം ഗവേഷകരെയും വിശ്വാസികളെയും ഏറെ ഉത്സാഹഭരിതരാക്കിയിരിക്കുകയാണ്.

You must be logged in to post a comment Login