ഈശോ ജറൂസലേം പുത്രിമാരെ ആശ്വസിപ്പിക്കുന്നു…!

ഈശോ ജറൂസലേം പുത്രിമാരെ ആശ്വസിപ്പിക്കുന്നു…!

കുരിശിന്‍റെ വഴിയെ എട്ടാം സ്ഥലം

ഈശോ മിശിഹായേ ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു;

എന്തുകൊണ്ടെന്നാൽ, വിശുദ്ധ കുരിശാൽ അങ്ങ്‌ ലോകത്തെ വീണ്ടും രക്ഷിച്ചു.

ഈശോയുടെ പരസ്യജീവിതകാലത്ത്‌ അനേകർ ഈശോയെ തെറ്റിദ്ധരിക്കുന്നുണ്ട്‌. എന്നാൽ ഈശോയെ മനസിലാക്കി അവന്റെ സുവിശേഷ വഴികളിൽ കൂടെ നിന്നിരുന്ന വിശുദ്ധരായ സ്ത്രീജനങ്ങളുണ്ടായിരുന്നു ജറൂസലേമിൽ. കുരിശും വഹിച്ച്‌ തളർന്ന്‌ നീങ്ങുന്ന ഈശോയെ കാണുമ്പോൾ അവർക്ക്‌ സഹിക്കാനാകുന്നില്ല. അവർ ഹൃദയം നൊന്ത്‌ കരയുന്നു. മനസിലാക്കപ്പെടുക എന്നത്‌ വലിയ ഒരു കൃപയാണന്ന്‌ പറയാറുണ്ട.​‍്‌ ശരികളും തെറ്റുകളും മനുഷ്യജീവിതത്തിൽ സാധാരണമാണ,​‍്‌ ഒപ്പം സ്വാഭാവികവും.

ആരെങ്കിലും എന്നെ ഒന്ന്‌ മനസിലാക്കിയിരുന്നെങ്കിൽ എന്നത്‌ അതിനാൽത്തന്നെ അടിസ്ഥാന ആഗ്രഹമാണെന്ന്‌ പറയുന്നത്‌ സത്യമായിരിക്കും. ജറൂസലേം പുത്രിമാരെ മനസിലാക്കുകയും അവരെ അകറ്റിനിർത്താതെ സുവിശേഷത്തിലേക്ക്‌ അടുപ്പിക്കുകയും ചെയ്തത്‌ ഈശോയാണ്‌. കാലങ്ങൾ കഴിയുമ്പോഴും എനിക്കില്ലാതെ പോകുന്നത്‌ ഈശോയെ നിന്റെ ഈ മനോഭാവം തന്നെയാണെന്ന്‌ ഞാനറിയുന്നു. സ്ത്രീകളെ ഒരു സുവിശേഷം പോലെ മനസിലാക്കാനും ആദരിക്കാനും ബഹുമാനിക്കുവനും കഴിയുന്ന ഒരു ലോകം അനുഗ്രഹീതമായിരിക്കും.

മനസിലാക്കപ്പെടുന്നതിനേക്കാൾ മറ്റുള്ളവരെ മനസിലാക്കുന്നതിന്‌ നിനക്ക്‌ സാധിച്ചതുപോലെ എനിക്കും സാധിക്കാനായി ഈശോയെ നിന്നോട്‌ ഞാനും പ്രാർത്ഥിക്കുന്നു…!

1 സ്വർഗ1 നന്മ 1 ത്രിത്വസ്തുതി…

കർത്താവേ അനുഗ്രഹിക്കണമേ,

പരിശുദ്ധ ദൈവമാതാവേ,

ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിലും പതിച്ചുറപ്പിക്കണമേ…!

ഫാ. പോള്‍ കൊട്ടാരം കപ്പൂച്ചിന്‍

You must be logged in to post a comment Login