ജീ​​​സ​​​സ് ഫ്ര​​​ട്ടേ​​​ണി​​​റ്റി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ മ​​​ഹ​​​ത്ത​​​രം: ജ​​​യി​​​ൽ ഡി​​​ജി​​​പി ആ​​​ർ.​ ശ്രീ​​​ലേ​​​ഖ.

ജീ​​​സ​​​സ് ഫ്ര​​​ട്ടേ​​​ണി​​​റ്റി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ മ​​​ഹ​​​ത്ത​​​രം: ജ​​​യി​​​ൽ ഡി​​​ജി​​​പി ആ​​​ർ.​ ശ്രീ​​​ലേ​​​ഖ.

തിരുവനന്തപുരം: ജീസസ് ഫ്രട്ടേണിറ്റിയുടെ പ്രവർത്തനങ്ങൾ മഹത്തരമാണെന്നു ജയിൽ ഡിജിപി ആർ. ശ്രീലേഖ. ജീസസ് ഫ്രട്ടേണിറ്റിയുടെ വാർഷികാഘോഷത്തിന്‍റെ സമാപന സമ്മേളനം നാലാഞ്ചിറ സെന്‍റ് മേരീസ് മലങ്കര മേജർ സെമിനാരി ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ശ്രീലേഖ.

ജീസസ് ഫ്രട്ടേണിറ്റിയുടെ ഇടപെടലിലൂടെ മനഃപരിവർത്തനം വന്നു ശിക്ഷാകാലാവധിക്കു ശേഷം മാന്യമായ ജീവിതം നയിക്കുന്ന നിരവധിപേർ ഇന്നു സമൂഹത്തിലുണ്ട്. സമൂഹത്തിനുവേണ്ടി ചെയ്യാൻ കഴിയുന്ന വലിയൊരു കാര്യമാണിത്. സ്വന്തം വീട്ടുകാർക്കു പോലും വേണ്ടാത്ത അവസ്ഥയിൽ അവർക്കു വേണ്ടി ജീസസ് ഫ്രട്ടേണിറ്റി നിലകൊള്ളുന്നുവെന്നത് വലിയൊരു സന്ദേശമാണ്.

ഇന്നു ജയിലിൽ തന്നെ നിരവധി തൊഴിലധിഷ്ഠിത പരിപാടികൾ ജയിൽ വകുപ്പ് തന്നെ ആരംഭിച്ചിട്ടുണ്ട്. ജയിലിലെ അന്തേവാസികളുടെ കുടുംബങ്ങൾക്ക് ജയിൽ ഉത്പന്നങ്ങൾ വിറ്റഴിച്ച് അതിലൂടെ വരുമാനം കണ്ടെത്തുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്തുവരികയാണ്. ജീസസ് ഫ്രട്ടേണിറ്റിയുടെ ജയിൽ പ്രേഷിത ശുശ്രൂഷയിലൂടെ തെറ്റിൽ നിന്നു ശരിയിലേക്ക് നീങ്ങുന്നതിന് ജയിലിലെത്തുന്നവർക്കു കഴിയട്ടെയെന്നു ശ്രീലേഖ ആശംസിച്ചു.

സമൂഹത്തിൽ സ്നേഹവും സാഹോദര്യവും വർധിപ്പിക്കുന്നതിനു ജീസസ് ഫ്രട്ടേണിറ്റിക്കു സാധിക്കുന്നുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന തിരുവല്ല ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ് പറഞ്ഞു. തടവറയിൽ കഴിയുന്നവർ അന്യരല്ല. അവരെ മാന്യമായി സമൂഹത്തോടു ചേർക്കാനുള്ള പരിശ്രമമാണു ജീസസ് ഫ്രേട്ടേണിറ്റി നടത്തുന്നത്. ജയിലുകളിൽ ഇത്തരം ശുശ്രൂഷകൾ നടത്താൻ സാധിക്കുന്നതു വലിയ സന്ദേശമാണ് നൽകുന്നത്. ഫ്രട്ടേണിറ്റിയുടെ പ്രവർത്തനങ്ങൾക്ക് 100 മേനി ഫലമുണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ജീസസ് ഫ്രട്ടേണിറ്റി സ്ഥാപക ഡയറക്ടർ ഫാ.വർഗീസ് കരിപ്പേരി സമാപന സന്ദേശം നൽകി. ഫാ.ഷാജി സ്റ്റീഫൻ സ്വാഗതം പറഞ്ഞു. ജയിൽ ഐജി ഗോപകുമാർ, സെൻട്രൽ ജയിൽ വെൽഫെയർ ഓഫീസർ ഒ.ജെ. തോമസ് എന്നിവർ പ്രസംഗിച്ചു. ജീസസ് ഫ്രട്ടേണിറ്റി തിരുവനന്തപുരം സോണൽ ഡയറക്ടർ ഫാ.ജോണ്‍ അരീക്കൽ നന്ദി പറഞ്ഞു.

തിരുവനന്തപുരം അതിരൂപത ജീസസ് ഫ്രട്ടേണിറ്റി ജയറക്ടർ ഫാ. ജി. പോൾ, ജീസസ് ഫ്രട്ടേണിറ്റി സ്റ്റേറ്റ് സെക്രട്ടറി സിസ്റ്റർ ഗ്ലാൻസി ആന്‍റണി എഎസ്എ, ഫാ.മാത്യു പുതിയിടത്തിൽ, ഫാ.സെബാസ്റ്റ്യൻ തേക്കാനം, സിസ്റ്റർ മറിയം തുടങ്ങിയവർ പങ്കെടുത്തു.

You must be logged in to post a comment Login