യേശുക്രിസ്തുവിന്റെ കല്ലറയെക്കുറിച്ച് വീണ്ടും ശാസ്ത്രീയ തെളിവുകള്‍

യേശുക്രിസ്തുവിന്റെ കല്ലറയെക്കുറിച്ച്  വീണ്ടും ശാസ്ത്രീയ തെളിവുകള്‍

അടക്കം ചെയ്ത കല്ലറയില്‍ നിന്ന് യേശുക്രിസ്തു ഉയിര്‍ത്തെണീറ്റു എന്നത് ക്രൈസ്തവരുടെ രണ്ടായിരത്തിലധികം പഴക്കമുള്ള വിശ്വാസമാണ്. ഈ വിശ്വാസസത്യത്തിന് ഇതുവരെയും ശാസ്ത്രീയമായ തെളിവുകള്‍ നല്കാന്‍ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. ക്രൈസ്തവരുടെ വിശ്വാസസത്യം എന്നതിന് അപ്പുറം അക്കാര്യം ശാസ്ത്രീയമായി കൂടി സത്യമാണെന്ന് ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണ് ഒരു പറ്റം വിദഗ്ദര്‍.

ശവക്കല്ലറയുടെ ഒറിജിനല്‍ ലൈംസ്റ്റോണില്‍ നിന്നുള്ള കുമ്മായത്തിന്റെ ഭാഗം എടുത്തു നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഇത് സംബന്ധിച്ച ശാസ്ത്രീയതെളിവുകള്‍ കിട്ടിയത്. ഏഥന്‍സിലെ നാഷനല്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതിന് പിന്നിലുള്ളത്.

യേശുവിനെ അടക്കം ചെയ്തിരുന്ന മാര്‍ബിള്‍ സ്ലാബിന്റെ കാലം ഏഡി 345 ആണെന്നും ക്രിസ്തുവിന്റെ കബറിടം വീനസ് ദേവതയ്ക്കുള്ള ദേവാലയത്തിന്റെ കീഴിലാണ് സ്ഥിതി ചെയ്തിരുന്നതെന്നും 326 ല്‍ കോണ്‍സ്റ്റന്‌റയിന്‍ ചക്രവര്‍ത്തി ഈ ദേവാലയം പുതുക്കിപ്പണിതെന്നുമാണ് ചരിത്രം.

പുതുക്കിപ്പണിത ദേവാലയത്തിന് ആയിരം വര്‍ഷത്തില്‍ താഴെയാണ് പഴക്കം എന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ പുതിയ പഠനം പറയുന്നത് അതിലേറെ പഴക്കം ഈ ദേവാലയത്തിന് ഉണ്ട് എന്നാണ്.

You must be logged in to post a comment Login