ജീസസ് യൂത്ത് കോണ്‍ഫ്രന്‍സ് മൂവാറ്റുപുഴയില്‍, ഏഴായിരത്തോളം പേര്‍ പങ്കെടുക്കും

ജീസസ് യൂത്ത് കോണ്‍ഫ്രന്‍സ് മൂവാറ്റുപുഴയില്‍, ഏഴായിരത്തോളം പേര്‍ പങ്കെടുക്കും

മൂവാറ്റുപുഴ: ജീസസ് യൂത്ത് അല്മായ മുന്നേറ്റത്തിന്റെ കേരള കോണ്‍ഫറന്‍സ് 23നു മൂവാറ്റുപുഴ നിര്‍മല കോളജില്‍ വൈകുന്നേരം അഞ്ചിന് സിബിസിഐ വൈസ് പ്രസിഡന്റ് ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ഉദ്ഘാടനം ചെയ്യും.  വത്തിക്കാന്റെ അംഗീകാരം നേടിയതിനു ശേഷമുള്ള ആദ്യത്തെ കോണ്‍ഫറന്‍സാണിത്.

ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്,  ബിഷപ്പുമാരായ ഡോ. അലക്‌സ് വടക്കുംതല, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, സാമുവേല്‍ മാര്‍ ഐറേനിയോസ്, ഡോ. ക്രിസ്തുദാസ് രാജപ്പന്‍,മാര്‍ റാഫേല്‍ തട്ടില്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍  പ്രസംഗിക്കും. കുട്ടികള്‍, കൗമാരക്കാര്‍, യുവജനങ്ങള്‍, കുടുംബസ്തര്‍, സന്യസ്തര്‍, പുരോഹിതര്‍ എന്നിങ്ങനെ ആറു വിഭാഗങ്ങളിലായാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ 23 സോണുകളില്‍നിന്ന് ഏഴായിരത്തോളം പേര്‍ പങ്കെടുക്കും.

You must be logged in to post a comment Login