യേശുക്രിസ്തുവിന്റെ ക്രൂശുമരണം; ഇസ്രായേലിനും ഇറ്റലിക്കുമെതിരെ മനുഷ്യാവകാശലംഘനത്തിന് കേസ്

യേശുക്രിസ്തുവിന്റെ ക്രൂശുമരണം; ഇസ്രായേലിനും ഇറ്റലിക്കുമെതിരെ മനുഷ്യാവകാശലംഘനത്തിന് കേസ്

കെനിയ: രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ക്രിസ്തുവിന്റെ ക്രൂശുമരണത്തിന്റെ പേരില്‍ ഇസ്രായേലിനും ഇറ്റലിക്കുമെതിരെ മനുഷ്യാവകാശ ലംഘനത്തിന് കേസു കൊടുത്തിരിക്കുകയാണ് കെനിയക്കാരനായ അഭിഭാഷകന്‍ ഡോള. ക്രിസ്തുവിന്റെ ക്രൂശുമരണം മനുഷ്യാവകാശ ലംഘനമാണെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് അന്താരാഷ്ട്ര നീതിന്യായകോടതിയെ സമീപിച്ചിരിക്കുകയാണ് ഇദ്ദേഹം.

യേശുക്രിസ്തുവിന്റെ മഹത്വം ഉയര്‍ത്തിപിടിക്കാനാണ് തന്റെ ശ്രമമെന്ന് അദ്ദേഹം പറയുന്നു. മുമ്പ് പലതവണ കോടതികളില്‍ ഈ കേസ് ഉയര്‍ത്തിപിടിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതെല്ലാം തള്ളിപ്പോകുകയാണ് ചെയ്തത്. യേശുവിന്റെ മുഖത്ത് തുപ്പുകയും ക്രിസ്തുവിനെ അടിക്കുകയും ഉപദ്രവിക്കുകയും ചെയ്തത് മനുഷ്യാവകാശലംഘനവും നിയമലംഘനവുമാണെന്നാണ് ഡോള പറയുന്നത്.

ബൈബിളിനെ ആസ്പദമാക്കിയാണ് ഡോള കോടതയില്‍ കേസ് വാദിക്കുന്നത്.

You must be logged in to post a comment Login