ഹൈന്ദവരുടെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ക്രൈസ്തവരെ വിലക്കുന്നു; പുരോഹിതന് നേരെ പരാതി

ഹൈന്ദവരുടെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ക്രൈസ്തവരെ വിലക്കുന്നു; പുരോഹിതന് നേരെ പരാതി

റാഞ്ചി: ഹിന്ദുക്കളുടെ കച്ചവടസ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ക്രൈസ്തവരെ വിലക്കുന്നതായി ക്രിസ്ത്യന്‍ പുരോഹിതന് നേരെ ഹിന്ദുക്കളുടെ ആരോപണം. എന്നാല്‍ തന്റെ മേലുള്ള ആരോപണങ്ങള്‍ പുരോഹിതന്‍ നിഷേധിച്ചു.

സെന്റ് ജോസഫ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ദിലിപ് എക്കായ്‌ക്കെതിരെയാണ് ഹിന്ദു മഹാസഭയുടെയും ബജറംഗ് ദളിന്റെയും ആരോപണം. ഇവരുടെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്ന് ഫാ.ദിലിപ് നിര്‍ദ്ദേശിക്കുന്നതായാണ് പരാതി. ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2011 ലെ സെന്‍സസ് പ്രകാരം ഇവിടെ ക്രൈസ്തവര്‍ ഭൂരിപക്ഷമാണ്. 44.69 ശതമാനമാണ് ക്രൈസ്തവ പ്രാതിനിധ്യം. ഹൈന്ദവരാകട്ടെ 20.79 ശതമാനവും.

ഏതെങ്കിലും കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനോ വാങ്ങാതിരിക്കാനോ താന്‍ പറയാറില്ലെന്ന് ഫാ. ദിലിപ് പോലീസിനോട് വ്യക്തമാക്കി.

You must be logged in to post a comment Login