“ഹോളിവുഡിന് ക്രിസ്തുവിനെ കാണിച്ചുകൊടുക്കാന്‍ ഞാന്‍ വിളിക്കപ്പെട്ടിരിക്കുന്നു”

“ഹോളിവുഡിന് ക്രിസ്തുവിനെ കാണിച്ചുകൊടുക്കാന്‍ ഞാന്‍ വിളിക്കപ്പെട്ടിരിക്കുന്നു”

ഹോളിവുഡിന് ക്രിസ്തുവിനെ കാണിച്ചുകൊടുക്കാനാണ് ക്രിസ്ത്യന്‍ സിനിമകളില്‍ അഭിനയിക്കാനുള്ള ക്ഷണത്തിലൂടെ തനിക്ക് ലഭിച്ചിരിക്കുന്ന ഉത്തരവാദിത്തമെന്ന് ഹോളിവുഡ് താരം ജിം കാവിസെല്‍.

ക്രിസ്തു ആരാണ് അവിടുത്തെ സ്‌നേഹം എന്താണ് എന്ന് ഹോളിവുഡിന് കാണിച്ചുകൊടുക്കാനാണ് തനിക്ക് അത്തരത്തിലുള്ള വേഷങ്ങള്‍ കിട്ടുന്നത്. പോള്‍ അപ്പസ്‌തോല്‍ ഓഫ് ക്രൈസ്്റ്റ് എന്നാണ് ജിം അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയുടെ പേര്. മാര്‍ച്ച് 23 നാണ് ചിത്രം റീലിസ് ചെയ്യുന്നത്. ലൂക്ക ആയിട്ടാണ് ജിം സിനിമയില്‍ വേഷമിടുന്നത്.

തുടര്‍ച്ചയായി എന്തുകൊണ്ടാണ് വിശ്വാസസംബന്ധമായ സിനിമകളില്‍ വേഷമിടുന്നത് എന്ന ചോദ്യത്തിനാണ് ജിം ഇപ്രകാരം മറുപടി പറഞ്ഞത്.

മതപരമായ വേഷങ്ങള്‍ അഭിനയിക്കുമ്പോള്‍ തനിക്ക് ധാര്‍മികമൂല്യങ്ങള്‍ പകര്‍ന്നുകിട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് എനിക്ക് ലഭിച്ച വിളിയാണ്. ഞാന്‍ എന്നിലേക്ക് നോക്കുന്നില്ല. എനിക്ക്കിട്ടിയ കഥാപാത്രത്തെ മാത്രമേ നോക്കുന്നുള്ളൂ.

2004 ല്‍ പുറത്തിറങ്ങിയ മെല്‍ഗിബ്‌സന്റെ പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് എന്ന സിനിമയില്‍ ക്രിസ്തുവായി അഭിനയിച്ചതും ജിം ആയിരുന്നു.

 

You must be logged in to post a comment Login