സ്‌നേഹിതനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സ്‌നേഹിതന്‍

സ്‌നേഹിതനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സ്‌നേഹിതന്‍

ചങ്ങനാശ്ശേരി: പാടത്തെ വെള്ളക്കെട്ടില്‍ കൂട്ടുകാരന്‍ മുങ്ങിത്താഴുന്നത് കണ്ട് അവനെ രക്ഷിക്കാന്‍ എടുത്തുചാടിയ ആത്മസ്‌നേഹിതന് ദാരുണാന്ത്യം. വടക്കേക്കര കടന്തോട് പരേതനായ മാത്യുവിന്റെ മകന്‍ ജിറ്റോ മാത്യുവാണ് സ്‌നേഹിതനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ മരണമടഞ്ഞത്.

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. കൂട്ടത്തില്‍ അനു എന്ന കുട്ടുകാരന്‍ മുങ്ങിത്താഴുന്നത് കണ്ടപ്പോള്‍ അവനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ജിറ്റോയെ മരണം കവര്‍ന്നെടുത്ത്. അനുവിനെ മറ്റുള്ളവര്‍ ചെളിയില്‍ നിന്ന് രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചുവെങ്കിലും ജിറ്റോ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.

ജിറ്റോ വടക്കേക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെപ്ലസ് ടൂ വിദ്യാര്‍ത്ഥിയാണ്. സംസ്‌കാരം പിന്നീട്.

You must be logged in to post a comment Login