ജോലിയെക്കുറിച്ച് ബൈബിള്‍ പറയുന്നത് അറിയാമോ?

ജോലിയെക്കുറിച്ച് ബൈബിള്‍ പറയുന്നത് അറിയാമോ?
ജോലിയെക്കുറിച്ച് ബൈബിള്‍ എന്ത് പറയുന്നു എന്ന് ചിന്തിക്കാം.
1 ദൈവത്തില്‍ ശരണംവച്ച് ജോലി ചെയ്യണം.
കര്‍ത്താവില്‍ ശരണംവച്ചു നിന്‍െറ ജോലി ചെയ്യുക; ദരിദ്രനെ സമ്പന്നനാക്കാന്‍ കര്‍ത്താവിന്‌ഒരു നിമിഷം മതി. പ്രഭാഷകന്‍ 11 : 21
2)നിഷ്ഠയോടെ ജോലി ചെയ്യണം
നിന്‍െറ കര്‍ത്തവ്യങ്ങള്‍ നിഷ്‌ഠയോടെ അനുഷ്‌ഠിക്കുക;(പ്രഭാഷകന്‍ 11 : 20)
3)മാന്യമായ ജോലി ചെയ്യണം
മോഷ്‌ടാവ്‌ ഇനിമേല്‍ മോഷ്‌ടിക്കരുത്‌. അവന്‍ ഇല്ലാത്തവരുമായി പങ്കുവയ്‌ക്കാന്‍ എന്തെങ്കിലും സമ്പാദിക്കുന്നതിനുവേണ്ടി സ്വന്തം കൈകള്‍ കൊണ്ട്‌ മാന്യമായ ജോലി ചെയ്യട്ടെ.(എഫേസോസ്‌ 4 : 28)
4)സത്യസന്ധമായജോലി ചെയ്യണം.
ഭരണകര്‍ത്താക്കള്‍ക്കും മറ്റധികാരികള്‍ക്കും കീഴ്‌പ്പെട്ടിരിക്കാനും അനുസരണമുള്ള വരായിരിക്കാനും സത്യസന്‌ധമായ ഏതൊരു ജോലിക്കും സന്നദ്‌ധരായിരിക്കാനും നീ ജനങ്ങളെ ഓര്‍മിപ്പിക്കുക.(തീത്തോസ്‌ 3 : 1)
5)ശാന്തരായി ജോലി ചെയ്യണം
എല്ലാകാര്യങ്ങളിലും ഇടപെടുകയും എന്നാല്‍, ഒരു പ്രവൃത്തിയും ചെയ്യാതെ അലസരായിക്കഴിയുകയും ചെയ്യുന്ന ചിലര്‍ നിങ്ങളുടെയിടയിലുണ്ടെന്നു ഞങ്ങള്‍ കേള്‍ക്കുന്നു.
അത്തരം ആളുകളോടു കര്‍ത്താവായ യേശു വില്‍ ഞങ്ങള്‍ കല്‍പ്പിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യുന്നു: അവര്‍ ശാന്തരായി ജോലിചെയ്‌ത്‌ അപ്പം ഭക്‌ഷിക്കട്ടെ.(2 തെസലോനിക്കാ 3 : 11-12)
6)വാര്‍ദ്ധക്യം വരെ ജോലി ചെയ്യണം.
നിന്‍െറ കര്‍ത്തവ്യങ്ങള്‍ നിഷ്‌ഠയോടെഅനുഷ്‌ഠിക്കുക; വാര്‍ദ്‌ധക്യംവരെ ജോലിചെയ്യുക.(പ്രഭാഷകന്‍ 11 : 20)
7)ജോലിയുടെ ഭാഗമാണ് വിശ്രമ
വിശ്രമത്തിനായി ആഴ്ചയില്‍ ഒരു ദിവസം മാറ്റിവയ്ക്കണം.ആറുദിവസം ജോലി ചെയ്യുക ഏഴാം ദിവസം വിശ്രമം. *ആ ദിവസം പ്രാര്‍ത്ഥനക്കും, തിരുവചനപഠനത്തിനും, ദൈവീക കാര്യങ്ങള്‍ക്കും വേണ്ടി സമര്‍പ്പിക്കണം* .
ആറുദിവസം ജോലി ചെയ്യുക. ഏഴാംദിവസം വിശ്രമിക്കണം. നിന്‍െറ കാളയും കഴുതയും വിശ്രമിക്കട്ടെ. നിന്‍െറ ദാസിയുടെ പുത്രനും പരദേശിയും ക്‌ഷീണം തീര്‍ക്കട്ടെ.(പുറപ്പാട്‌ 23 : 12)
ആറുദിവസം നിങ്ങള്‍ ജോലി ചെയ്യണം; ഏഴാംദിവസം സമ്പൂര്‍ണവിശ്രമത്തിനും വിശുദ്‌ധ സമ്മേളനത്തിനുമുള്ള സാബത്താണ്‌. അന്നു നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്‌; നിങ്ങളുടെ സകല വാസസ്‌ഥലങ്ങളിലും കര്‍ത്താവിന്‍െറ സാബത്താണ്‌.(ലേവ്യര്‍ 23 : 3)
ഏഴാം ദിവസം വിശുദ്ധ സമ്മേളനം ഉണ്ടായിരിക്കണം; അന്നു ശ്രമകരമായ ജോലിയൊന്നും ചെയ്യരുത്‌.(സംഖ്യ 28 : 25)
8)തൊഴില്‍ വൈദഗ്ധ്യം ദൈവത്തിന്‍റെ ദാനമാണ്
കൊത്തുപണിക്കാരനോ രൂപസംവിധായകനോ നീലം, ധൂമ്രം, കടുംചെമപ്പ്‌ എന്നീ നിറങ്ങളിലുള്ള നൂലുകൊണ്ടോ നേര്‍മയില്‍ നെയ്‌തെടുത്ത ചണത്തുണിയിലോ ചിത്രത്തുന്നല്‍ നടത്തുന്നവനോ നെയ്‌ത്തുകാരനോ മറ്റേതെങ്കിലും തൊഴില്‍ക്കാരനോ ശില്‍പകലാവിദഗ്‌ധനോ ചെയ്യുന്ന ഏതുതരം ജോലിയിലുമേര്‍പ്പെടു ന്നതിനും വേണ്ട തികഞ്ഞകഴിവ്‌ അവിടുന്ന്‌ അവര്‍ക്കു നല്‍കി.(പുറപ്പാട്‌ 35 : 35)
 9)കുടുംബത്തിന്‍റെ സുസ്ഥിതിക്കും ക്ഷേമത്തിനും വേണ്ടി കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമയോടെ അദ്ധ്വാനിക്കണം.അടുക്കളജോലി ഏറെ ശ്രേഷ്ഠമാണ്
ഉത്തമയായ ഭാര്യയെ കണ്ടുപിടിക്കാന്‍ആര്‍ക്കു കഴിയും? അവള്‍ രത്‌നങ്ങളെക്കാള്‍ അമൂല്യയത്ര.
ഭര്‍ത്താവിന്‍െറ ഹൃദയം അവളില്‍വിശ്വാസം അര്‍പ്പിക്കുന്നു; അവന്‍െറ നേട്ടങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നു.
അവള്‍ ആജീവനാന്തം ഭര്‍ത്താവിനുനന്‍മയല്ലാതെ ഉപദ്രവം ചെയ്യുന്നില്ല.
അവള്‍ രോമവും ചണവും ശേഖരിച്ച്‌ചുറുചുറുക്കോടെ നെയ്‌തെടുക്കുന്നു.
അവള്‍ വ്യാപാരിയുടെ കപ്പലുകളെപ്പോലെ അകലെനിന്ന്‌ ആഹാരസാധനങ്ങള്‍ കൊണ്ടുവരുന്നു.
പുലര്‍ച്ചയ്‌ക്കുമുന്‍പേ അവള്‍ഉണര്‍ന്ന്‌ കുടുംബാംഗങ്ങള്‍ക്കുഭക്‌ഷണമൊരുക്കുകയും പരിചാരികമാര്‍ക്കു ജോലികള്‍നിര്‍ദേശിച്ചുകൊടുക്കുകയും ചെയ്യുന്നു.
അവള്‍ നല്ല നിലം നോക്കിവാങ്ങുന്നു; സ്വന്തം സമ്പത്തുകൊണ്ട്‌ അവള്‍മുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കുന്നു.
അവള്‍ അരമുറുക്കി കൈച്ചുറുക്കോടെജോലിചെയ്യുന്നു.
തന്‍െറ വ്യാപാരം ലാഭകരമാണോ എന്ന്‌ അവള്‍ പരിശോധിച്ചറിയുന്നു; രാത്രിയില്‍ അവളുടെ വിളക്ക്‌ അണയുന്നില്ല.
അവള്‍ ദണ്‍ഡും തക്ലിയുമുപയോഗിച്ച്‌നൂല്‍ നൂല്‍ക്കുന്നു.(സുഭാഷിതങ്ങള്‍ 31 : 10-19)
10)ഒരാളെ ജോലിക്ക് നിയമിക്കുംമുന്‍പ് അയാളെക്കുറിച്ച് അന്വേഷിക്കുന്നത് ഉചിതമാണ്.
വഴിയേപോയ ഭോഷനെയോ മദ്യപനെയോ കൂലിക്കു നിര്‍ത്തുന്നവന്‍ കാണുന്നവരെയൊക്കെ എയ്യുന്ന വില്ലാളിയെപ്പോലെയാണ്‌.(സുഭാഷിതങ്ങള്‍ 26 : 10)
11)ജോലിക്കാര്‍ക്ക് ഉചിതമായ വേതനം നല്‍കണം.*
കൂലിക്കാരനു വേതനം നല്‍കാന്‍ പിറ്റേന്നു രാവിലെവരെ കാത്തിരിക്കരുത്‌.(ലേവ്യര്‍ 19 : 13)
വേല ചെയ്യുന്നവന്‍െറ കൂലി പിറ്റേ ദിവ സത്തേക്കു നീട്ടിവയ്‌ക്കരുത്‌. അതതുദിവസം തന്നെ കൊടുത്തു തീര്‍ക്കുക.(തോബിത്‌ 4 : 14)
അഗതിയും ദരിദ്രനുമായ കൂലിക്കാരനെ, അവന്‍ നിന്‍െറ സഹോദരനോ നിന്‍െറ നാട്ടിലെ പട്ടണങ്ങളിലൊന്നില്‍ വസിക്കുന്ന പരദേശിയോ ആകട്ടെ, നീ പീഡിപ്പിക്കരുത്‌. അവന്‍െറ കൂലി അന്നന്നു സൂര്യനസ്‌തമിക്കുന്നതിനു മുന്‍പു കൊടുക്കണം. അവന്‍ ദരിദ്രനും അതിനായി കാത്തിരിക്കുന്നവനുമാണ്‌. അവന്‍ നിനക്കെതിരായി കര്‍ത്താവിനോടു നിലവിളിച്ചാല്‍ നീ കുറ്റക്കാരനായിത്തീരും.(നിയമാവര്‍ത്തനം 24 : 14-15)
അനീതിയുടെ മുകളില്‍ കൊട്ടാരം പണിയുകയും അന്യായത്തിനു മുകളില്‍ മട്ടുപ്പാവു നിര്‍മിക്കുകയും അയല്‍ക്കാരനെക്കൊണ്ടു ജോലിചെയ്യിച്ചിട്ട്‌ പ്രതിഫലം നല്‍കാതിരിക്കുകയും ചെയ്യുന്നവന്‍ ശപ്‌തന്‍!(ജറെമിയാ 22 : 13)
12)വേതനം ജോലിക്കാരന്‍റെ അവകാശമാണ്.*
ജോലി ചെയ്യുന്നവന്‍െറ കൂലി കണക്കാക്കപ്പെടുന്നതു ദാനമായിട്ടല്ല, അവകാശമായിട്ടാണ്‌. (റോമാ 4 : 4)
ധാന്യങ്ങള്‍ ചവിട്ടിമെതിക്കുന്ന കാളയുടെ വായ്‌ നീ മൂടിക്കെട്ടരുത്‌ എന്നും വേലചെയ്യുന്നവന്‍ കൂലിക്ക്‌ അര്‍ഹനാണെന്നും വിശുദ്ധലിഖിതം പറയുന്നു. (1 തിമോത്തേയോസ്‌ 5 : 18)
13)വേതനം നല്‍കുന്നതില്‍ തര്‍ക്കം അരുത്*
ഞാന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ക്കുയുക്‌തമെന്നു തോന്നുന്നെങ്കില്‍ കൂലിതരുക. അല്ലെങ്കില്‍ നിങ്ങള്‍ തന്നെ സൂക്‌ഷിച്ചുകൊള്ളുക. അവര്‍ എന്‍െറ കൂലിയായി മുപ്പതുഷെക്കല്‍ തൂക്കിത്തന്നു. (സഖറിയാ 11 : 12)
14)വേതനം നല്‍കാത്തവന്‍ കൊലപാതകിയാണ്
ദരിദ്രന്‍െറ ജീവന്‍ അവന്‍െറ ആഹാരമാണ്‌; അത്‌ അപഹരിക്കുന്നവന്‍ കൊലപാതകിയാണ്‌.
അയല്‍ക്കാരന്‍െറ ഉപജീവനമാര്‍ഗം തടയുന്നവന്‍ അവനെ കൊല്ലുകയാണ്‌; വേലക്കാരന്‍െറ കൂലി കൊടുക്കാതിരിക്കുക രക്‌തച്ചൊരിച്ചിലാണ്‌.(പ്രഭാഷകന്‍ 34 : 25-27)
 15)പറഞ്ഞുറപ്പിച്ചിതിലും കൂടുതല്‍ കൊടുക്കുന്നത് ശ്രേഷ്ഠമാണ്.*
തോബിത്‌ മകന്‍ തോബിയാസിനെ വിളിച്ചുപറഞ്ഞു: മകനേ, നിന്നോടൊപ്പം വന്നവന്‍െറ കൂലി കൊടുക്കുക. പറഞ്ഞിരുന്നതിലും കൂടുതല്‍ കൊടുക്കണം. അവന്‍ പറഞ്ഞു: പിതാവേ, ഞാന്‍ കൊണ്ടുവന്നതിന്‍െറ പകുതികൊടുത്താലും ദോഷമില്ല.(തോബിത്‌ 12 : 1-2)
16)അനര്‍ഹമായ വേതനം കൈപ്പറ്റുന്നതും, കൈക്കൂലി വാങ്ങുന്നതും പാപമാണ്.
യാക്കോബ്‌ഭവനത്തിന്‍െറ തലവന്‍മാരേ, ഇസ്രായേല്‍കുടുംബത്തിലെ അധിപന്‍മാരേ, കേള്‍ക്കുവിന്‍. നിങ്ങള്‍ നീതിയെ വെറുക്കുകയും ഋജുവായതെല്ലാം വളച്ചുകളയുകയും ചെയ്യുന്നു.
രക്‌തത്താല്‍ നിങ്ങള്‍ സീയോന്‍ പണിതുയര്‍ത്തുന്നു. അധര്‍മത്താല്‍ ജറുസലെമും.അതിന്‍െറ *ന്യായാധിപന്‍മാര്‍ കോഴ വാങ്ങി വിധിക്കുന്നു. പുരോഹിതന്‍മാര്‍ കൂലിവാങ്ങി പഠിപ്പിക്കുന്നു.* പ്രവാചകന്‍മാര്‍ പണത്തിനുവേണ്ടി ഭാവിപറയുന്നു. എന്നിട്ടും അവര്‍ കര്‍ത്താവില്‍ ആശ്രയിച്ചു കൊണ്ടു പറയുന്നു: കര്‍ത്താവ്‌ നമ്മുടെ മധ്യത്തിലില്ലേ? നമുക്ക്‌ ഒരു അനര്‍ഥവും വരുകയില്ല.(മിക്കാ 3 : 9-11)
നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ഥതയോടെ ചെയ്യുവിന്‍. (കൊളോസോസ്‌ 3 : 23)
ബാബു രാജ്

You must be logged in to post a comment Login