നോക്കിലെ മാതാവിന്റെ പ്രത്യക്ഷീകരണത്തിന് സാക്ഷിയായ ജോണ്‍ കറി

നോക്കിലെ മാതാവിന്റെ പ്രത്യക്ഷീകരണത്തിന് സാക്ഷിയായ ജോണ്‍ കറി

ന്യൂയോര്‍ക്ക്: ഔര്‍ ലേഡി ഓഫ് നോക്കിലെ പ്രത്യക്ഷീകരണത്തിന് സാക്ഷിയായ വ്യക്തിയായിരുന്നു ജോണ്‍ കറി. 1943 ല്‍ ആണ് അദ്ദേഹം മരിച്ചത്. വളരെ ലളിതമായ ജീവിതത്തിനുടമയായിരുന്നു അദ്ദേഹം. ഈ മാസം അദ്ദേഹത്തിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് വീണ്ടും സംസ്‌കരിച്ചു. മെയ് 13 ന് മാന്‍ഹാട്ടനിലെ സെന്റ് പാട്രിക് ഓള്‍ഡ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ അനേകം പേര്‍ പങ്കെടുത്തു. കര്‍ദിനാള്‍ തിമോത്തി ഡോളന്‍ വചനസന്ദേശം നല്കി.

1879 ഓഗസ്റ്റ് 21 ന് ആയിരുന്നു മാതാവിന്റെ പ്രത്യക്ഷപ്പെടല്‍. പതിനഞ്ച് പേരടങ്ങുന്ന ആ സംഘത്തില്‍ കുട്ടികളും സ്ത്രീകളും പുരുഷന്മാരുമുണ്ടായിരുന്നു. അവരില്‍ ഒരാളായിരുന്നു ജോണും. അഞ്ച് വയസുമുതല്‍ 74 വയസു വരെയുള്ളവരുടെ ഒരു കൂട്ടമായിരുന്നു അത്. കറി അക്കൂട്ടത്തില്‍ ഏറ്റവും ചെറിയ ആളായിരുന്നു.

ചെറുപ്പത്തിലേ കിട്ടിയ മാതാവിന്റെ ദര്‍ശനം ജോണ്‍ കറിയുടെ ജീവിതത്തെ വിശുദ്ധമായിചിട്ടപ്പെടുത്തി. മരിക്കുന്നതുവരെ അനുദിനമുള്ള വിശുദ്ധ കുര്‍ബാനയോ ദിവ്യകാരുണ്യ സ്വീകരണമോ അദ്ദേഹം മുടക്കിയിരുന്നില്ല.

ഫാത്തിമായില്‍ മാതാവ് പ്രത്യക്ഷപ്പെട്ട മെയ് 13 ല്‍ തന്നെയായിരുന്നു ജോണ്‍ കറിയുടെ ഭൗതികാവശിഷ്ടങ്ങളുടെ പുന:സംസ്‌കരണം നടന്നത് എന്നതും യാദൃച്ഛികം. ജീവിതകാലം മുഴുവന്‍ അവിവാഹിതനുമായിരുന്നു ജോണ്‍ കറി.

You must be logged in to post a comment Login