ജോണ്‍ പോള്‍ ഒന്നാമന്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്?

ജോണ്‍ പോള്‍ ഒന്നാമന്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്?

വത്തിക്കാന്‍: പുഞ്ചിരിക്കുന്ന പാപ്പ എന്ന് അറിയപ്പെടുന്ന ജോണ്‍ പോള്‍ ഒന്നാമന്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുക തന്നെ ചെയ്യുമെന്നും ഇക്കാര്യത്തിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോലിന്‍.

ജോണ്‍ പോള്‍ ഒന്നാമന്റെ നാമകരണനടപടികള്‍ റീ ഓപ്പണ്‍ ചെയ്തത് 2016 ജൂലൈയിലായിരുന്നു. ജോണ്‍ പോള്‍ ഒന്നാമനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിന് ഒരു അത്ഭുതം ആവശ്യമാണ്. ഈ അത്ഭുതം അംഗീകരിക്കപ്പെടുമ്പോള്‍ മാത്രമേ അദ്ദേഹത്തെ ഔദ്യോഗികനടപടിക്രമങ്ങള്‍ അനുസരിച്ച് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാന്‍ കഴിയൂ. അതെന്തായാലും ജോണ്‍ പോള്‍ ഒന്നാമന്‍ അള്‍ത്താരകളില്‍ വണങ്ങപ്പെടുന്നതിന് യോഗ്യനാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കര്‍ദിനാള്‍ പെട്രോ പരോലിന്‍ പറഞ്ഞു.

ജോണ്‍ പോള്‍ ഒന്നാമന്‍ മെട്രോപ്പോലീത്തന്‍ ആര്‍ച്ച് ബിഷപ്പായിരിക്കുമ്പോള്‍ വിസെന്‍ശ്യായില്‍ 1970 കളില്‍ സെമിനാരി വിദ്യാര്‍ത്ഥിയായിരുന്നു ഇന്നത്തെ കര്‍ദിനാള്‍ പരോലിന്‍. 1978 ഓഗസ്റ്റ് 26 നാണ് വെനീസിലെ പാത്രിയാര്‍ക്കയായിരുന്ന കര്‍ദിനാള്‍ അല്‍ബിനോ ലൂചിനി പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.. എന്നാല്‍ പാപ്പ പദവിയിലെത്തി 33 ദിവസങ്ങള്‍ക്ക് ശേഷം ഹൃദയാഘാതത്തെത്തുടര്‍ന്ന് അദ്ദേഹം മരണമടയുകയായിരുന്നു.

You must be logged in to post a comment Login