ജോണ്‍ പോള്‍ ഒന്നാമന്‍ ധന്യരുടെ നിരയിലേക്ക്

ജോണ്‍ പോള്‍ ഒന്നാമന്‍ ധന്യരുടെ നിരയിലേക്ക്

വത്തിക്കാന്‍: ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പയെ ധന്യരുടെ നിരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള ഡിക്രിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഉടന്‍തന്നെ ഒപ്പുവയ്ക്കും വിശുദ്ധരുടെ നാമകരണത്തിനുള്ള തിരുസംഘം ഇത് സംബന്ധിച്ച അനുകൂലമായ തീരുമാനം കൈക്കൊണ്ടതിന്റെ പശ്ചാത്തലത്തിലാണ് ഇത്. 33 ദിവസം മാത്രമാണ് ജോണ്‍ പോള്‍ ഒന്നാമന്‍ പത്രോസിന്റെ സിംഹാസനത്തിലിരുന്നത്. ഹൃദയസ്തംഭനം മൂലമായിരുന്നു മരണം. ഇദ്ദേഹത്തിന്റെ ആകസ്മികമായ മരണത്തെതുടര്‍ന്നാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയായത്.

You must be logged in to post a comment Login