ജോണ്‍ പോള്‍ രണ്ടാമന്റെ തിരുശേഷിപ്പ് 2019 ലെ ലോക യുവജന ദിനത്തിന്

ജോണ്‍ പോള്‍ രണ്ടാമന്റെ തിരുശേഷിപ്പ് 2019 ലെ ലോക യുവജന ദിനത്തിന്

വത്തിക്കാന്‍: അടുത്ത ലോക യുവജന ദിനത്തിന് ആതിഥേയത്വം അരുളുന്ന പനാമയിലേക്ക് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ തിരുശേഷിപ്പ്.

1985 ല്‍ ജോണ്‍ പോള്‍ രണ്ടാമനാണ് ലോകയുവജനദിനത്തിന് തുടക്കം കുറിച്ചത്. 1986 ല്‍ റോമിലായിരുന്നു ആദ്യ ലോകയുവജനദിനം നടന്നത്. മൂന്നു ദിവസം നീണ്ടുനില്ക്കുന്ന ഈ ലോകയുവജനമാമാങ്കത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ എത്തിച്ചേരാറുണ്ട്.

ലോകയുവജനദിനത്തിന് ആതിഥേയത്വം അരുളാന്‍ പനാമയ്ക്ക് അവസരം ലഭിച്ചത് വലിയൊരു ഭാഗ്യമാണെന്ന് തിരുശേഷിപ്പ് ഏറ്റുവാങ്ങിയ ചടങ്ങില്‍ പനാമയിലെ അംബാസിഡര്‍ വാര്‍ഗാസ് പറഞ്ഞു.

You must be logged in to post a comment Login