ജോണ്‍ പോള്‍ രണ്ടാമന്റെ രൂപം മാറ്റാന്‍ കോടതി വിധി

ജോണ്‍ പോള്‍ രണ്ടാമന്റെ രൂപം മാറ്റാന്‍ കോടതി വിധി

പാരീസ്: കോടതി വിധിയെ തുടര്‍ന്ന് പൊതുസ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ രൂപം മാറ്റുന്നു. 25 അടി വലുപ്പമുള്ളതാണ് രൂപം. വിശുദ്ധ കുരിശിന്റെ ചുവടെ പ്രാര്‍ത്ഥനാനിരതനായിരിക്കുന്ന ജോണ്‍ പോളിനെയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. 2006 ല്‍ ആണ് പബ്ലിക്ക് കാര്‍ പാര്‍ക്കില്‍ രൂപം പ്രതിഷ്ഠിച്ചത്. പ്ലോര്‍മെല്‍ മേയര്‍ പാട്രിക് ലി ഡിഫോണ്‍ ആണ് ഈ രൂപം നല്കിയത്.

1905 ലെ സെക്കുലറിസം നിയമം അനുസരിച്ച് രൂപത്തിലെ കുരിശുരൂപം മാറ്റണമെന്ന് 2017 ഒക്ടോബറില്‍ ഫ്രാന്‍സിലെ അഡ്മിനിസ്‌ട്രേറ്റീവ് ഉന്നതാധികാരി പ്രഖ്യാപിക്കുകയായിരുന്നു. ഈ തീരുമാനം വിശുദ്ധന്റെ ജന്മനാടിനെ കനത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

രാജ്യത്തിന്റെ ചരി്ത്രത്തെ തന്നെ നശിപ്പിക്കുകയാണ് ഈ തീരുമാനമെന്നും ഭ്രാന്തമായ തീരുമാനമാണിതെന്നും ഫ്രാന്‍സിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതികരിച്ചു.

You must be logged in to post a comment Login