ജോണ്‍പോള്‍ രണ്ടാമന്റെ രക്തത്തുള്ളികള്‍ മനില കത്തീഡ്രലില്‍ പൊതുവണക്കത്തിന്

ജോണ്‍പോള്‍ രണ്ടാമന്റെ രക്തത്തുള്ളികള്‍ മനില കത്തീഡ്രലില്‍ പൊതുവണക്കത്തിന്

മനില: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ തിരുശേഷിപ്പായി അദ്ദേഹത്തിന്റെ രക്തത്തുള്ളികള്‍ മനില കത്തീഡ്രലില്‍ പൊതുവണക്കത്തിനായി പ്രതിഷ്ഠിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് നശിപ്പിക്കപ്പെട്ട ദേവാലയത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങളുടെ അറുപതാം വാര്‍ഷികത്തില്‍ പോളണ്ട്, ക്രാക്കോവിലെ മുന്‍ ആര്‍ച്ച് ബിഷപ്പും ജോണ്‍ പോളിന്റെ സെക്രട്ടറിയുമായിരുന്ന കര്‍ദിനാള്‍ സ്റ്റാനിസ്ലാവോ മനില കത്തീഡ്രലിന് സമ്മാനമായി നല്കിയതാണ് ഈ തിരുശേഷിപ്പ്.

ഈ അമൂല്യമായ സമ്മാനം ശാരീരികമായി വേദന അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി കത്തീഡ്രല്‍ പുറപ്പെടുവിച്ച പത്രപ്രസ്താവനയില്‍ പറയുന്നു. ജോണ്‍ പോളിന്റെ അന്ത്യകാലത്ത് ഡോക്ടേസ് ട്രാന്‍സ്ഫ്യൂഷനുവേണ്ടി ശരീരത്തില്‍ നിന്ന് എടുത്തതാണ്ഈ രക്തം. ഇപ്പോഴും ദ്രാവകരൂപത്തിലാണ് ഈ രക്തം. ലോകമെങ്ങുമുള്ള വെറും ഏഴ് ദേവാലയങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ജോണ്‍ പോളിന്റെ രക്തത്തുള്ളികള്‍ തിരുശേഷിപ്പായി വണങ്ങുന്നത്.

1981 ല്‍ ജോണ്‍ പോള്‍ മനില കത്തീഡ്രലില്‍ വിശുദ്ധ ബലി അര്‍പ്പിച്ചിട്ടുണ്ട്.

You must be logged in to post a comment Login