ജോണ്‍ പോള്‍ ഒന്നാമന്റെ മരണത്തെക്കുറിച്ചുള്ള വിവരണങ്ങളുമായി പുതിയ പുസ്തകം

ജോണ്‍ പോള്‍ ഒന്നാമന്റെ മരണത്തെക്കുറിച്ചുള്ള വിവരണങ്ങളുമായി പുതിയ പുസ്തകം

വത്തിക്കാന്‍: ജോണ്‍ പോള്‍ ഒന്നാമന്റെ മരണത്തിന്റെ യഥാര്‍ത്ഥവിവരണങ്ങളുമായി അദ്ദേഹത്തെക്കുറിച്ചുള്ള പുതിയ കൃതി ഇന്ന് പ്രകാശനം ചെയ്യും. പാപ്പ ലൂചിനി ക്രോണിക്കില്‍ ഓഫ് എ ഡെത്ത് എന്നാണ് പുസ്തകത്തിന്റെ പേര്. പത്രപ്രവര്‍ത്തകയായ സ്റ്റെഫാനിയ ഫലാസ്‌ക്കയുടെ ദീര്‍ഘകാലത്തെ ഗവേഷണങ്ങളുടെ ഫലമാണ് ഈ കൃതി.

മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, സാക്ഷിമൊഴികള്‍, വത്തിക്കാന്‍ ഡോക്യുമെന്റ്‌സ് എന്നിവയെല്ലാം പഠനവിധേയമാക്കിയതിന് ശേഷമാണ് കൃതിയുടെ രചന. 1978 ലാണ് ജോണ്‍ പോള്‍ ഒന്നാമന്റെ ആകസ്മിക മരണം നടന്നത്. പാപ്പാ പദവിയിലെത്തിയതിന്റെ 33 ാം ദിവസമായിരുന്നു മരണം. ഹൃദയസ്തംഭനമാണ് മരണകാരണമായി പറയുന്നത്.

തന്റെ മുന്‍ഗാമികളായ ജോണ്‍ ഇരുപത്തിമൂന്നാമന്റെയും പോള്‍ ആറാമന്റെയും പേരുകള്‍ ചേര്‍ത്തുകൊണ്ടായിരുന്നു അദ്ദേഹം പാപ്പാ പദവിയിലെത്തിയപ്പോള്‍ ജോണ്‍ പോള്‍ എന്ന പേരു സ്വീകരിച്ചത്.

ഇന്നോ നാളെയോ ജോണ്‍ പോള്‍ ഒന്നാമനെ ധന്യനായി പ്രഖ്യാപിച്ചേക്കും എന്നും സൂചനയുണ്ട്.

You must be logged in to post a comment Login