ഭൂമി വിവാദം, മെത്രാന്മാര്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു

ഭൂമി വിവാദം, മെത്രാന്മാര്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു

കൊച്ചി :എ​റ​ണാ​കു​ളം -അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ ഭൂ​മി​വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ല​ത്തെ വൈ​ദി​ക​സ​മി​തി യോ​ഗ​ത്തി​നു ശേ​ഷം മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യും സ​ഹാ​യ​മെ​ത്രാ​ന്മാ​രാ​യ മാ​ർ സെ​ബാ​സ്റ്റ്യ​ൻ എ​ട​യ​ന്ത്ര​ത്തും മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ലും ഒ​പ്പി​ട്ടു പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​നു ന​ല്കി​യ പ്ര​സ്താ​വ​ന​യു​ടെ പൂ​ർ​ണ​രൂ​പം:

24-03-2018 ലെ ​എ​റ​ണാ​കു​ളം – അ​ങ്ക​മാ​ലി വൈ​ദി​ക സ​മി​തി യോ​ഗം അ​തി​രൂ​പ​ത​യു​ടെ ഭൂ​മി​വി​വാ​ദ​വു​മാ​യി ഉ​ട​ലെ​ടു​ത്ത പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഒ​രു പ​രി​ഹാ​ര​ത്തി​ന് ഉ​ള്ള തു​ട​ക്ക​മാ​യെ​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ട്. തു​ട​ർ ച​ർ​ച്ച​ക​ളി​ലൂ​ടെ​യും ന​ട​പ​ടി​ക​ളി​ലൂ​ടെ​യും ഈ ​പ്ര​ശ്നം ര​മ്യ​മാ​യി പ​രി​ഹ​രി​ക്ക​പ്പെ​ടും.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും ടി​വി ചാ​ന​ലു​ക​ളി​ലൂ​ടെ​യും തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ല്കി ഈ ​പ്ര​ശ്നം ആ​ളി​ക്ക​ത്തി​ച്ച​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യി​പ്പോ​യി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​ന്നു:

1. അ​തി​രൂ​പ​ത​യി​ലെ പി​താ​ക്ക​ന്മാ​രെ​യും വൈ​ദി​ക​രെ​യും വി​ശ്വാ​സ​സ​മൂ​ഹ​ത്തെ​യും അ​ധി​ക്ഷേ​പി​ച്ചു​കൊ​ണ്ട് ഒ​രു വി​ഭാ​ഗം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ന​ട​ത്തി​യ തെ​റ്റാ​യ പ്ര​ച​ര​ണ​ങ്ങ​ളോ​ട് പൂ​ർ​ണ​മാ​യും വി​യോ​ജി​ക്കു​ന്നു.

2. മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്കു വേ​ണ്ടി​യോ സ​ഭ​യ്ക്കു​വേ​ണ്ടി​യോ സം​സാ​രി​ക്കാ​ൻ ആ​രെ​യും ചാ​ന​ലു​ക​ളി​ലോ മ​റ്റു മാ​ധ്യ​മ​ങ്ങ​ളി​ലോ നി​യോ​ഗി​ച്ചി​ട്ടി​ല്ല. ആ​വ​ശ്യ​മു​ള്ള സ​മ​യ​ങ്ങ​ളി​ൽ നി​ർ​ദേ​ശ​പ്ര​കാ​രം ഔ​ദ്യോ​ഗി​ക വ​ക്താ​ക്ക​ൾ സം​സാ​രി​ക്കു​ന്ന​താ​ണ്.

3. ഈ ​പ്ര​ശ്ന​ത്തി​ന് സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ ആ​രാ​ധ​ന​ക്ര​മ വി​വാ​ദ​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല.

എ​റ​ണാ​കു​ളം അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക​രും സ​ന്യ​സ്ത​രും അ​ത്മാ​യ​രും സം​ഘാ​ത​മാ​യി സ​ഭ​യി​ലെ പ്ര​ശ്ന​ങ്ങ​ൾ ക്രി​സ്തീ​യ ചൈ​ത​ന്യ​ത്തി​ൽ പ​രി​ഹ​രി​ച്ചി​ട്ടു​ള്ള പാ​ര​ന്പ​ര്യ​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ ഈ ​പ്ര​ശ്ന​ത്തെ​യും മ​റി​ക​ട​ന്ന് മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​യു​മെ​ന്ന് ഞ​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​ണ്ട്. എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​ന​ക​ൾ​ക്ക് പ്ര​ത്യേ​കം ന​ന്ദി.

You must be logged in to post a comment Login