ക്രൈസ്തവ വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേല്‍ നിര്യാതനായി, സംസ്കാരം നാളെ വീട്ടുവളപ്പില്‍

ക്രൈസ്തവ വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേല്‍ നിര്യാതനായി, സംസ്കാരം നാളെ വീട്ടുവളപ്പില്‍

പാലാ: ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേല്‍ നിര്യാതനായി. 85 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

വേറിട്ട ചിന്തകളിലൂടെ സഭയെ എന്നും വിമര്‍ശിച്ചുകൊണ്ടിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം. സഭയുടെ നടപ്പുവഴികളില്‍ നിന്ന് മാറിനടന്നിരുന്ന ഇദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. രാവിലെ 11 ന്ആയിരിക്കും ശവസംസ്‌കാരചടങ്ങ്.

കണ്ണുകളും ഇദ്ദേഹം ദാനം ചെയ്തിട്ടുണ്ട്.

You must be logged in to post a comment Login