ജോഷ്വായുടെ പുസ്തകത്തിലെ സൂര്യഗ്രഹണത്തിന് ശാസ്ത്രീയമായ തെളിവുകള്‍

ജോഷ്വായുടെ പുസ്തകത്തിലെ സൂര്യഗ്രഹണത്തിന് ശാസ്ത്രീയമായ തെളിവുകള്‍

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്ന ശാസ്ത്രീയ സത്യങ്ങള്‍ക്ക് ബൈബിളിലെ ജോഷ്വായുടെ പുസ്തകത്തിലെ പരാമര്‍ശങ്ങളുമായി അതിശയകരമായ ചേര്‍ച്ച. രേഖപ്പെടുത്തിയിരിക്കുന്നതില്‍ വച്ച് ഏറ്റവും വലിയ സൂര്യഗ്രഹണം നടന്നിരിക്കുന്നത് ബിസി 1207 ഒക്ടോബര്‍ 30 നാണ്. ഈ സംഭവമാണത്രെ ജോഷ്വായുടെ പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

ജോഷ്വായുടെ പുസ്തകം 10 ാം അധ്യായം 12 മുതലുള്ള വാക്യങ്ങളില്‍ നാം ഇങ്ങനെ വായിക്കുന്നു.

കര്‍ത്താവ് ഇസ്രായേല്‍ക്കാര്‍ക്ക് അമോര്യരെ ഏല്പിച്ചുകൊടുത്തശേഷം ജോഷ്വ അവിടുത്തോട് പ്രാര്‍ത്ഥിച്ചു അനന്തരം അവര്‍ കേള്‍ക്കെ പറഞ്ഞു സൂര്യാ നീ ഗിബയോനില്‍ നിശ്ചലമായി നില്ക്കുക. ചന്ദ്രാ നീ അയ്യലോണ്‍ താഴ വരയിലും നില്ക്കുക. അവര്‍ ശത്രുക്കളോട് പ്രതികാരം ചെയ്യുന്നതുവരെ സൂര്യന്‍ നിശ്ചലനായി നിന്നു. ചന്ദ്രന്‍ അനങ്ങിയതുമില്ല.

ഈ പരാമര്‍ശങ്ങളാണ് ശാസ്ത്രീയമായി കൂടി സത്യമാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. കോംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ സര്‍ കോളിന്‍ ഹംബ്രേയ്‌സ് പറയുന്നത് വളരെ ശക്തമായ ശാസ്ത്രീയ തെളിവാണ് ഇതെന്നാണ്.

ജോഷ്വായുടെ പുസ്തകത്തിലെ ഇക്കാര്യങ്ങള്‍ ശാസ്ത്രീയമാണെന്ന് അവകാശപ്പെടുന്ന വേറെയും പഠനങ്ങള്‍ ഇതിന് മുമ്പും നടന്നിരുന്നു.

You must be logged in to post a comment Login