എംജി യൂണിവേഴ്സിറ്റിയുടെ ജൂലൈ മൂന്നിലെ പരീക്ഷയ്ക്കെതിരെ മാര്‍ ആന്‍ഡ്രൂസ് താഴത്ത്

എംജി യൂണിവേഴ്സിറ്റിയുടെ ജൂലൈ മൂന്നിലെ പരീക്ഷയ്ക്കെതിരെ മാര്‍ ആന്‍ഡ്രൂസ് താഴത്ത്

കൊച്ചി: ഭാരതത്തിലെ ക്രൈസ്തവവിശ്വാസികളുടെ പിതാവും യേശുക്രിസ്തുവിന്‍റെ ശിഷ്യന്മാരിൽ ഒരാളുമായ മാർതോമാശ്ലീഹായുടെ ഓർമത്തിരുനാൾ ദിനമായ ജൂലൈ മൂന്നിന് മാർത്തോമാ പാരന്പര്യം അവകാശപ്പെടുന്ന ക്രൈസ്തവസമൂഹങ്ങൾ വളരെ പരിപാവനമായി ആഘോഷിക്കുന്ന ഒന്നാണ്. ക്രൈസ്തവരുടെ ഈ പ്രധാനപ്പെട്ട തിരുനാൾ ദിനത്തിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പിജി പരീക്ഷകൾ നടത്തുന്നത് ക്രൈസ്തവരായ വിദ്യാർഥികൾക്ക് ബുദ്ധിമുട്ട് ഉളവാക്കുമെന്നതിനാൽ ഈ ദിനത്തിലെ പരീക്ഷകൾ മാററിവയ്ക്കണമെന്ന് കെസിബിസി വിദ്യാഭ്യാസകമ്മീഷൻ ചെയർമാൻ മാർ താഴത്ത് ആവശ്യപ്പെട്ടു.

എംജി യൂണിവേഴ്സിറ്റി കമ്യൂണിറ്റി, മാനേജുമെന്‍റ് േ ക്വാട്ട വിദ്യാർഥികളോട് വിവേചനം കാണിക്കുന്നതായി കെസിബിസി വിദ്യാഭ്യാസകമ്മീഷൻ. ഡിഗ്രി കോഴ്സിന് മാനേജ്മെന്‍റ് േേക്വാട്ടയിലോ കമ്യൂണിറ്റി േക്വാട്ടയിലോ അഡ്മിഷൻ എടുത്ത വിദ്യാർഥി, മെറിറ്റിൽ സെലക്‌്ഷൻ കിട്ടി അഡ്മിഷൻ എടുക്കാൻ വരുന്പോൾ വീണ്ടും നേരത്തെ അടച്ച തുകയുടെ അത്രയും പണം അടയ്ക്കേണ്ടി വരുന്നു. വിദ്യാർഥികളോട് യൂണിവേഴ്സിറ്റി കാണിക്കുന്ന വഞ്ചനാപരമായ ഈ നടപടി എത്രയും വേഗം പിൻവലിക്കാനും ഇതുവരെ പിടിച്ചെടുത്ത തുക വിദ്യാർഥികൾക്ക് തിരിച്ചുനൽകാനും വൈസ് ചാൻസലർ നിർദേശം നൽകണമെന്നു മാർ ആൻഡ്രൂസ് താഴത്ത്  ആവശ്യപ്പെട്ടു.

.

You must be logged in to post a comment Login