കാബൂള്‍ ആക്രമണം, പാപ്പ അനുശോചിച്ചു

കാബൂള്‍ ആക്രമണം, പാപ്പ അനുശോചിച്ചു

വത്തിക്കാന്‍: കാബൂളില്‍ നടന്ന ഭീകരാക്രമണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി വഴി അയച്ച ടെലിഗ്രാം സന്ദേശത്തിലാണ് പാപ്പ തന്റെ അനുശോചനം അറിയിച്ചത്. ഭീകരാക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെടുകയും 350 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനില്‍ സമാധാനം പുലരേണ്ടതിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും പാപ്പ വാഗ്ദാനം ചെയ്തു.

You must be logged in to post a comment Login