കരുണയുടെ വര്‍ഷത്തില്‍ എല്ലാ ദിവസവും ദേവാലയത്തിലെത്തിയവര്‍ക്ക് വികാരിയച്ചന്റെ സമ്മാനം

കരുണയുടെ വര്‍ഷത്തില്‍ എല്ലാ ദിവസവും ദേവാലയത്തിലെത്തിയവര്‍ക്ക് വികാരിയച്ചന്റെ സമ്മാനം

കടനാട്: അതെ, കടനാട് ഫൊറോന ഇടവകയിലെ വിശ്വാസികള്‍ക്കാണ് വികാരി റവ ഡോ അഗസ്്റ്റിന്‍ കൂട്ടിയാനി ഈ സമ്മാനം നല്കുന്നത്. സമ്മാനം എന്തെന്നല്ലേ വിമാനയാത്ര.കാരുണ്യവർഷത്തിലെ മുഴുവൻ ദിവസങ്ങളിലും പള്ളിയിലെത്തി വിശുദ്ധ കുർബാനയിലും മറ്റു തിരുക്കർമങ്ങളിലും പങ്കെടുത്ത ഇടവകാംഗങ്ങൾക്കാണ് ഫൊറോന വികാരി റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനി സ്നേഹസമ്മാനമായി ആകാശയാത്ര ഒരുക്കിയിരിക്കുന്നത്.

കടനാട് ഫൊറോന ഇടവകയിൽ നിന്നു 365 ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുത്ത 105 പേര്‍ക്കാണ് ഈ സമ്മാനം ലഭിച്ചിരിക്കുന്നത്. ഇതനുസരിച്ച്   ഇവര്‍ നാളെ നെടുന്പാശേരി തിരുവന്തപുരം ആകാശയാത്ര നടത്തും. ആറു വയസു മുതൽ 88 വയസു വരെ പ്രായമുള്ളവർ സംഘത്തിലുണ്ട്.  രണ്ടു സംഘമായാണ് വിമാന യാത്ര .

കാരുണ്യവർഷത്തിൽ കടനാട് ഇടവകയക്ക് ദൈവാനുഗ്രഹസമൃദ്ധി ഉണ്ടായെന്ന് വികാരി റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ പറഞ്ഞു. കടനാട് ഇടവകയ്ക്ക് ഫൊറോന പദവി ലഭിച്ചത് കാരുണ്യവർഷത്തിലാണ്.

You must be logged in to post a comment Login