വെള്ളപ്പൊക്കം, ഹൈന്ദവ സഹോദരന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ കത്തോലിക്കാ ദേവാലയം ഇടം നല്കി

വെള്ളപ്പൊക്കം, ഹൈന്ദവ സഹോദരന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ കത്തോലിക്കാ ദേവാലയം ഇടം നല്കി

ചങ്ങനാശ്ശേരി: അതിരൂപതയിലെ കടുവാക്കുളം ലിറ്റില്‍ ഫഌവര്‍ ദേവാലയം ഇന്നലെ അസാധാരണമായ ഒരു കാഴ്ചയ്ക്ക് വേദിയായി. ഹൃദ്രോഗം മൂലം അപ്രതീക്ഷിതമായി മരണമടഞ്ഞ പാറയ്ക്കല്‍ കടവില്‍ തോട്ടുങ്കല്‍ കെജി രാജുവിന്റെ മൃതദേഹത്തിന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ സ്ഥലമില്ലാതിരുന്ന സാഹചര്യത്തില്‍ അതിന് വേദിയായത് പാരീഷ് ഹാളിന് മുന്‍വശമായിരുന്നു. പാലക്കാട് സ്വദേശിയായ രാജുവും കുടുംബവും പലയിടങ്ങളിലായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. വെള്ളപ്പൊക്കം കാരണം പലയിടത്തും അസൗകര്യമായപ്പോഴാണ് മൃതദേഹംവയ്ക്കാന്‍ പോലും സാധിക്കാതെ കുടുംബാംഗങ്ങള്‍ വിഷമിച്ചത്. ഈ സാഹചര്യത്തിലാണ് ഫാ. വിവേക് കളരിത്തറ പള്ളിയോഗം കമ്മറ്റിക്കാരുമായി കൂടിയാലോചിച്ചതിന് ശേഷം സംസ്‌കാരം വരെ സൂക്ഷിക്കാനും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാനുമായി മൃതദേഹം വയ്ക്കാന്‍ പാരീഷ് ഹാളിന്റെ മുന്‍വശം വിട്ടുകൊടുത്തത്.

You must be logged in to post a comment Login